കുമ്പള: മഞ്ചേശ്വരം മണ്‌ഡലം എസ്.വൈ.എസിന്റെ ആഭിമുഖ്യത്തില്‍ സി.എം.അബ്‌ദുല്ല മൗലവി അനുസ്‌മരണ സമ്മേളനവും പ്രാര്‍ത്ഥനാ സംഗമവും നടത്തി. എം.എ. ഖാസിം മുസ്‌ല്യാര്‍ ഉദ്‌ഘാടനം ചെയ്‌തു. കണ്ണൂര്‍ അബ്‌ദുല്ല അധ്യക്ഷത വഹിച്ചു. എം.അബ്‌ദുല്ല, ബി. മൂസ ഹാജി, സയ്യിദ്‌ഹാദി തങ്ങള്‍, മുഷ്‌താഖ് ദാരിമി, അബൂബക്കര്‍ സാലൂദ് നിസാമി, മുല്‍കി അബ്‌ദുല്ല മൗലവി, ഫൈസല്‍ ദാരിമി, ഉമ്മര്‍ രാജാവ്, ബി.പി. അബൂബക്കര്‍, ബദറുദ്ദീന്‍ ചെങ്കള, പി.എം.അലി, മൂസക്കുഞ്ഞി മുസ്‌ല്യാര്‍, പി.എം.എ. ആറ്റക്കോയതങ്ങള്‍, ഇബ്രാഹിം ഫൈസല്‍ ദാരിമി, ഇബ്രാഹിം ദാരിമി, കെ.വി.അബ്ബാസ് ദാരിമി പ്രസംഗിച്ചു.