വേങ്ങര : വേങ്ങര മേഖല സമസ്‌ത കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന നബിദിന റാലിയും പൊതു സമ്മേളനവും ഇന്ന്. വൈകുന്നേരം 4:30 ന് താഴെ വേങ്ങരയില്‍ നിന്നും തുടങ്ങുന്ന നബിദിനറാലി കുറ്റാളൂര്‍ ബദ്‌രിയ്യ നഗറില്‍ സമാപിക്കും. തുടര്‍ന്ന് ഏഴ് മണിക്ക് പ്രവാചക പ്രകീര്‍ത്തന സമ്മേളനം നടക്കും.
ആലോചന യോഗം പി.പി മുഹമ്മദ് ഫൈസി ഉദ്‌ഘാടനം ചെയ്‌തു. ഒ.കെ കുഞ്ഞിമാന്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.എ ജബ്ബാര്‍ ഹുദവി കോട്ടുമല, പി.പി ഹസന്‍, ജലില്‍ ചാലില്‍കുണ്ട്, ഹസീബ് ഒ.കെ, ഹസ്‌ബുള്ള ബദ്‌രി, സൈനുദ്ദീന്‍ ഫൈസി പ്രസംഗിച്ചു.