കാസര്‍കോട്: എസ്.കെ.എസ്.എസ്..എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സി.എം. ഉസ്താദ് അനുസ്മരണവും മദ്ഹുന്നബി പ്രഭാഷണവും കാസര്‍കോട്ട് ടൌണ്‍ഹാളില്‍ നടന്നു . പരിപാടിക്ക് തുടക്കം കുറിച്ച കൊണ്ട് ഖത്തര്‍ ഇബ്രാഹിം ഹാജി പതാക ഉയര്‍ത്തി.
സെഷന്‍ ഒന്ന്: ഷഹീദെ മില്ലത്ത് സി.എം അബ്ദുളള മൌലവി അനുസ്മരണംരാവിലെ നടന്ന ഷഹീദെ മില്ലത്ത് സി.എം അബ്ദുളള മൌലവി അനുസ്മരണ പരിപാടി എസ്.വൈ.എസ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഇബ്രാഹിം ഫൈസി ജെഡിയാര്‍ അദ്ധ്യക്ഷനായിരുന്നു.
എസ്.കെ.എസ്.എഫ്.എഫ് ജില്ലാ കമ്മിറ്റി നടത്തിയ പ്രബന്ധ മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലയും അവാര്‍ഡ് ദാനം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജിയും നിര്‍വ്വഹിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ദക്ഷിണ കന്നഡ ജില്ലാ പ്രസിഡന്റ് സൈനുല്‍ ആബിദിന്‍ തങ്ങള്‍ കുന്നുങ്കൈ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസറഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് എം എ ഖാസിം മുസ്ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന സെക്രടറി സി. കെ കെ മണിയൂര്‍, എന്‍ എ നെല്ലിക്കുന്ന്, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ദാരിമി ബദിരെ, എം എ ഖലീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. റഷീദ് ബെളിഞ്ചം സ്വാഗതവും, സുഹൈര്‍ അസ്‌ഹരി നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ദിക്റ്-ദുആ മജ്'ലിസിന്നു യു.എം അബ്ദുല്‍ റഹിമാന്‍ മൌലവി നേത്രത്വം നല്‍കി.
സെഷന്‍ രണ്ട്: മദ്ഹുന്നബി പ്രഭാഷണം
മാനുഷിക മൂല്യങ്ങള്‍ ചവിട്ടിമെതിക്കുമ്പോള്‍ മുഹമ്മദ് നബിയുടെ ചര്യയ്ക്ക് പ്രസക്തിയേറി വരുന്നതായി എം പി അബ്ദുല്‍ സമദ് സമദാനി പറഞ്ഞു. മദ്ഹുന്നബി പ്രഭാഷണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഹമ്മദ് നബി പഠിപ്പിച്ച കാര്യങ്ങള്‍ക്ക് ഇന്നു ലോകത്തില്‍ പ്രസക്തിയേറിവരികയാണ്. ലോകത്ത് കാരുണ്യം കുറഞ്ഞു വരികയാണ്. നബി പഠിപ്പിച്ചത് കാരുണ്യത്തെക്കുറിച്ചായിരുന്നു. നബി ചര്യയില്‍ നിന്ന് വ്യതിചലിച്ചതാണ് ലോകത്ത് ഇന്നുണ്ടാകുന്ന അരക്ഷിതാവസ്ഥയ്ക്കും മനുഷ്യകലാപങ്ങള്‍ക്കും കാരണം. ഇതു കൊണ്ട് നബി പഠിപ്പിച്ച മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് മനുഷ്യനെ സ്‌നേഹിക്കാനും, കാരുണ്യം പ്രവര്‍ത്തിക്കാനും മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. സ്‌നേഹിച്ചു വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ അവസാന നാളുകളില്‍ വൃദ്ധ സദനത്തില്‍ കൊണ്ടുതള്ളുന്ന മക്കള്‍ ഏറിവരികയാണ്. ലോകത്ത് എല്ലാ സാധനങ്ങള്‍ക്കും വില വര്‍ദ്ധിക്കുമ്പോള്‍ മനുഷ്യന് വിലയില്ലാതെയായിരിക്കുകയാണ്. ഇന്നു പണത്തിനാണ് മുന്‍തൂക്കമെന്നും സമദാനി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ കണ്ടുപിടിച്ചത് വഴിതെറ്റിയ ശാസ്ത്രമാണ്. വഴിതെറ്റിയ വിദ്യാഭ്യാസം സമൂഹത്തിന് നിരാശ മാത്രമാണ് നല്‍കുന്നത്. മനുഷ്യന്‍ നന്‍മയുണ്ടാകുന്ന വിദ്യാഭ്യാസമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. ഖാസി ത്വാഖ അഹ്മദ് മൌലവി അല്‍ അസ്ഹരി, സി ടി അഹമ്മദലി എം എല്‍ എ, ചെര്‍ക്കളം അബ്ദുല്ല, സിദ്ദേക് നദ്'വി ചേരൂര്‍, എം സി ഖമറുദ്ദിന്‍, കെ ടി കെ തങ്ങള്‍, ടി കെ പൂക്കോയ തങ്ങള്‍ തൃക്കരിപ്പൂര്‍, യു എം അബ്ദുല്‍ റഹിമാന്‍ മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.ഖാസി സി.എം അബ്ദുള്ള മൌലവിയുടെ ഘാതകരെ കണ്ടുപിടിക്കുന്നതില്‍ സി.ബി.ഐ അന്വേഷണം ഊര്‍ജിതമാക്കനമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള എസ്.കെ.എസ്.എസ്.എഫിന്റെ രണ്ടാം ഘട്ട സമര പ്രഖ്യാപനം സംസ്ഥാന വൈസ് പ്രസിഡന്റ് നാസര്‍ ഫൈസി കൂടത്തായി ചടങ്ങില്‍ വെച്ച് നടത്തി.

ra