എടവണ്ണപ്പാറ : ചീക്കോട്, വാഴക്കാട്, വാഴയൂര്‍, മുതുവല്ലൂര്‍, കീഴുപറമ്പ് എന്നീ അഞ്ച് പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന സമസ്ത എടവണ്ണപ്പാറ മേഖലാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നബിദിന റാലിയും പൊതുസമ്മേളനവും ഞായറാഴ്ച നാലിന് എടവണ്ണപ്പാറയില്‍ നടക്കും. വാലില്ലാപ്പുഴയില്‍ നിന്ന് തുടങ്ങുന്ന റാലി ഏഴിന് എടവണ്ണപ്പാറ റഗീനിയ്യ പരിസരത്ത് സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും.