കാസര്‍കോട്: തളങ്കര കുന്നില്‍ പുതുതായി പണിത ഖാസി ഹാജി അബ്‌ദുല്‍
റഹ്‌മാന്‍മുസ്‌ല്യാര്‍ മെമ്മോറിയല്‍ ഇസ്‌ലാമിക് എജ്യുക്കേഷനന്‍ ആന്റ്
റിസര്‍ച്ച് ഫൗണ്ടേഷന്‍ സൗധം എന്ന ബഹുനില മത പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്‌ച 4.30 ന് കാസര്‍കോട് സംയുക്ത
ജമാഅത്ത് ഖാസിയും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് അധ്യക്ഷനുമായ ശൈഖുനാ ടി.കെ.എം.ബാവ മുസ്‌ല്യാര്‍ നിര്‍വഹിക്കും. മജിലിസുല്‍
ഫലാഹിന്റെ ഉദ്‌ഘാടനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍
നിര്‍വ്വഹിക്കും. പൊതു സമ്മേളനം
ദക്ഷിണ കന്നഡ ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ ഉദ്‌ഘാടനം ചെയ്യും. യഹ്‌യ തളങ്കര
അധ്യക്ഷത വഹിക്കും.
സയ്യിദ് കെ.എസ്.അലി തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം
നല്‍കും. ചെമ്പിരിക്ക- മംഗലാപുരം ഖാസി ശൈഖുനാ ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി മുഖ്യപ്രഭാഷണം
നടത്തും. മൌലാനാ യു.എം. അബ്‌ദുല്‍ റഹ്‌മാന്‍
മുസ്‌ല്യാര്‍, സി.ടി.അഹമ്മദലി എം.എല്‍.എ, ചെര്‍ക്കളം അബ്‌ദുള്ള, മുനിസിപ്പല്‍
ചെയര്‍മാന്‍ ടി.ഇ.അബ്‌ദുള്ള, എന്‍.എ. നെല്ലിക്കുന്ന്, കെ. മഹ്‌മൂദ്‌ഹാജി,
ടി.എ. ഷാഫി, തളങ്കര അബ്‌ദുല്ല മുസ്‌ല്യാര്‍, ഹമീദലി ഷംനാട്, കെ.എസ്.സുലൈമാന്‍ഹാജി, കെ.എസ്. മുഹമ്മദ്
ഹബീബുല്ലാഹ് ഹാജി, അബ്‌ദുല്ല ഫൈസി ചെങ്കള, അബ്ബാസ് ഫൈസി ചേരൂര്‍,
പി.ബി.അബ്‌ദുല്‍ റസാഖ്, മജീദ് തളങ്കര, എന്‍.എ. സുലൈമാന്‍, പി.എ.
അഷ്‌റഫലി, സുലൈമാന്‍ഹാജി ബാങ്കോട് പ്രസംഗിക്കും.