അല്‍ഐന്‍ : അല്‍ഐന്‍ സുന്നി യൂത്ത് സെന്‍റര്‍ നബിദിനാഘോഷം വിവിധ പരിപാടികളോടെ ദാറുല്‍ ഹുദാ ഇസ്‍ലാമിക് സ്കൂള്‍ കാന്പസില്‍ വെച്ച് നടന്നു. അസര്‍ നിസ്കാരത്തിന് ശേഷം നടന്ന മൗലിദ് പാരായണത്തോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. മഗ്‍രിബ് നിസ്കാരത്തിന് ശേഷം നടന്ന ഹുബ്ബുന്നബി സമ്മേളനം പ്രൊഫ. ആലിക്കുട്ടി മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തു. പൂക്കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തിന് ഇ.കെ. മൊയ്തീന്‍ ഹാജി സ്വാഗതം പറഞ്ഞു. ദാറുല്‍ ഹുദാ മദ്റസ വിദ്യാര്‍ത്ഥികളുടെ വിവിധയിനം കലാ പരിപാടികള്‍, സംസാറുല്‍ ഹഖ് ഹുദവിയുടെ മുഖ്യ പ്രഭാഷണം എന്നിവ സദസ്സിനെ ധന്യമാക്കി. യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്പിച്ച ജനാവലിയാണ് അല്‍ഐന്‍ സുന്നി സെന്‍റര്‍ സംഘടിപ്പിച്ച നബിദിനാഘോഷ നഗറിലേക്ക് എത്തിയത്.
- സൈനു, അല്‍ഐന്‍ -