റിഫ : വിശ്വ സമൂഹത്തിന് നന്മയുടെ വെളിച്ചമേകിയ ഉല്‍ക്കൃഷ്ട സ്വാഭാവ ഗുണങ്ങളുടെ പ്രകാശ സ്രോതസ്സായിരുന്നു പ്രവാചകന്‍ മുഹമ്മദ് നബി (സ) എന്ന് പ്രമുഖ പണ്ഡിതന്‍ ഡോ. ആദില്‍ മര്‍സൂഖി പറഞ്ഞു. നബിചര്യ അനുധാവനം ചെയ്യാന്‍ പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ പ്രചോദനമാകണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. സമസ്ത കേരള സുന്നി ജമാഅത്ത് റിഫ ഏരിയ മീലാദ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റഫീഖ് കുന്നത്തിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ പ്രമേയ പ്രഭാഷണം നടത്തി. ഉമറുല്‍ ഫാറൂഖ് ഹുദവി, എസ്.എം. അബ്ദുല്‍ വാഹിദ് സാഹിബ്, സൈതലവി മൗലവി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. ബശീര്‍ ആയഞ്ചേരി സ്വാഗതവും ഖാസിം നന്ദിയും പറഞ്ഞു.
- എം.എ. റഹ്‍മാന്‍, ജോ.സെക്രട്ടറി -