ദുബൈ : സമൂഹത്തില്‍ മാനുഷിക മൂല്യങ്ങല്‍ നഷ്ടപ്പെടുകയും പരീക്ഷണങ്ങള്‍ നേരിടുകയും ചെയ്യുന്പോള്‍ പ്രവാചക ചര്യയിലൂടെ ജീവിതം ധന്യമാക്കി മുന്നേറണമെന്ന് പ്രമുഖ വാഗ്മി അബ്ദുസ്സലാം ബാഖവി പറഞ്ഞു. കാത്തിരുന്ന പ്രവാചകന്‍ കാലം കൊതിച്ച സന്ദേശം എന്ന പ്രമേയവുമായി ദുബൈ സുന്നി സെന്‍റര്‍ നടത്തുന്ന മീലാദ് കാന്പയിനോടനുബന്ധിച്ച് കറാമ ഇറാനി ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മദ്റസ വിദ്യാര്‍ത്ഥികളുടെ ഇസ്‍ലാമിക കലാ സാഹിത്യ മത്സരം (മീലാദ് ഫെസ്റ്റ് 2011) ത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാമിദ് കോയമ്മ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സെന്‍ററിന് കീഴിലുള്ള വിവിധ മദ്റസകളിലെ 400 ല്‍ പരം വിദ്യാര്‍ത്ഥികളുടെ മാപ്പിളപ്പാട്ട്, മലയാള പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം, ഇസ്‍ലാമിക സമൂഹഗാനം തുടങ്ങി പതിനഞ്ചോളം ഇനങ്ങളില്‍ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് മൗലിദ് പാരായണം, അന്നദാനം, പൊതുപരീക്ഷാ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം, സമ്മാനദാനം എന്നിവയും നടന്നു. ദുബൈ സുന്നി സെന്‍റര്‍ മദ്റസ അദ്ധ്യാപകര്‍, SKSSF, SYS അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കലാ സാഹിത്യ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ വിതരണം ചെയ്തു. ശൗക്കത്തലി ഹുദവി സ്വാഗതവും ഇബ്റാഹീം ഫൈസി പെരുമളാബാദ് നന്ദിയും പറഞ്ഞു.
- ശറഫുദ്ദീന്‍ പെരുമളാബാദ് -