മുംബൈ : ഖുവ്വത്തുല്‍ ഇസ്‍ലാം മദ്റസ വിദ്യാര്‍ത്ഥികള്‍ വിവിധ കലാ പരിപാടികളോടെ നബിദിനാഘോഷം നടത്തി. എസ്.കെ.എസ്.എസ്.എഫ്. നേതാവ് ബശീര്‍ ദാരിമി തളങ്കര ഉദ്ഘാടനം ചെയ്തു. ഹാജി സി.എം. കാദര്‍ അദ്ധ്യക്ഷനായിരുന്നു. നാട്ടിലേതുപോലെ മുംബൈ നഗരത്തിലും മലയാള തനിമ നിലനില്‍ക്കുന്നതില്‍ തനിക്ക് അത്ഭുതം ഉണ്ടെന്നും കുട്ടികളുടെ മൗലിദുറസൂല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റിയതില്‍ അതിയായ സന്തോഷമുണ്ടെന്നും ഉദ്ഘാടനം നിര്‍വ്വഹിച്ച ബശീര്‍ ദാരിമി തളങ്കര പറഞ്ഞു. മഹാന്മാരെ സ്നേഹിക്കുന്നത് തന്നെ വളരെ പുണ്യമുള്ളതാണെന്നും അപ്പോള്‍ പിന്നെ പുണ്യറസൂലിനെ സ്നേഹിക്കുന്നതിന്‍റെ ശ്രേഷ്ഠത നമുക്ക് ഊഹിക്കാവുന്നതിലുമപ്പുറം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമസ്തയുടെ അഞ്ചാം തരം പാസ്സായ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പ്രസിഡന്‍റ് ഉമര്‍ ഹുദവി വെളിമുക്ക് വിതരണം ചെയ്തു. മധുര പാനീയ വിതരണവും സമ്മാന ദാനവും പി.ബി.എസ്. തങ്ങള്‍ നിര്‍വ്വഹിച്ചു. അസീസ് മാണിയൂര്‍, സി.എച്ച്. അബ്ദുറ്ഹമാന്‍, കെ.ടി. അബൂബക്കര്‍ മൗലവി, യാസിര്‍ ഹുദവി, ജലാല്‍ ഹുദവി, ലത്തീഫ് മൗലവി കൊടക് പ്രസംഗിച്ചു. സെക്രട്ടറി കെ.എം. അസീസ് മൗലവി സ്വാഗതവും കരിപ്പൂര്‍ മുഹമ്മദ് കുട്ടി മൗലവി നന്ദിയും പറഞ്ഞു.
- യാസര്‍ ഹുദവി -