കാപ്പാട് : ഖാസി കുഞ്ഞി ഹസ്സന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക്ക് അക്കാദമി വിദ്യാര്‍ത്ഥി സംഘടന അല്‍ ഇഹ്‌സാന്‍ സംഘടിപ്പിക്കുന്ന മീലാദ് കാമ്പയിന് ഉജ്ജ്വല തുടക്കം. ഹബീബീ യാ റസൂലുല്ലാഹ് എന്ന പ്രമേയത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്റെ ഉദ്‌ഘാടനം ഹംസ ഫൈസി റിപ്പണ്‍ നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ.യൂസുഫ് മുഹമ്മദ് നദ്‌വി അദ്ധ്യക്ഷത വഹിച്ചു. റഷീദ് റഹ്‌മാനി, സയ്യിദ് ശാക്കിര്‍ ഹുദവി, അഹ്‌മദ് ബാഖവി, നജീബ് യമാനി, സൈദലവി വാഫി, സദഖത്തുല്ല, റഊഫ് കെ.ടി. തുടങ്ങിയവര്‍ സംബന്ധിച്ചു.
പഠനക്ലാസുകള്‍, സെമിനാറുകള്‍, സിമ്പോസിയങ്ങള്‍, മത്സരപരിപാടികള്‍, സംവാദങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ കാമ്പയിന്റെ ഭാഗമായി നടക്കും. ഫെബ്രുവരി 23 മുതല്‍ 27 വരെ നടക്കുന്ന പ്രവാചക പ്രകീര്‍ത്തന സമ്മേളനത്തില്‍ പ്രമുഖര്‍ പങ്കെടുക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി തങ്ങള്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്‌ലിയാര്‍, സൈദ് മുഹമ്മദ് നിസാമി, ടി.എ. അഹ്‌മദ് കബീര്‍, പി.കെ.കെ ബാവ തുടങ്ങിയവര്‍ സംബന്ധിക്കും.