കുവൈത്ത് സിറ്റി : ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈത്തിലെത്തിയ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ക്കും സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ക്കും കുവൈത്ത് ഇസ്‌ലാമിക് സെന്ററിന് കീഴിലുള്ള ദാറുത്തര്‍ബിയ മദ്‌റസയില്‍ സ്വീകരണം നല്‍കി. ഇസ്‌ലാമിക് സെന്റര്‍ ചെയര്‍മാന്‍ ശംസുദ്ധീന്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സ്വീകരണ സമ്മേളനം സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. സയ്യിദ് നിസാര്‍ മശ്‌ഹൂര്‍ തങ്ങള്‍ ആശംസാ പ്രസംഗം നടത്തി, മദ്‌റസ പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ് എടയൂര്‍, ഇല്‍യാസ് മൗലവി, രായിന്‍ കുട്ടി ഹാജി, സെക്രട്ടറി മൂസു രായിന്‍,മന്‍സൂര്‍ ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു, മുഹമ്മദലി പുതുപ്പറമ്പ് സ്വാഗതവും ഉസ്‌മാന്‍ ദാരിമി അടിവാരം നന്ദിയും പറഞ്ഞു.
- ഗഫൂര്‍ ഫൈസി, പൊന്മള -