മലപ്പുറം/കോഴിക്കോട്/കണ്ണൂര്‍/: അന്ത്യ പ്രവാചകന്‍ തിരു നബി(സ)യുടെ 1485- മത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി നാടെങ്ങും നബിദിനാഘോഷങ്ങള്‍ നടന്നു.. മിക്ക പള്ളികളിലും മദ്രസകളിലും ഇന്നലെ നബിദിന ഘോഷയാത്രയും മൗലീദ് പാരായണവും വിദ്യാര്‍ഥികളുടെ കലാ-സാഹിത്യ മത്സരങ്ങളും നടന്നു. ഇന്നും തുടര്‍ന്നുള്ള ദിവസങ്ങളിലുമാണ് മറ്റു ചിലയിടങ്ങളില്‍ പരിപാടി കള്‍ നടക്കുന്നത്.
മലപ്പുറത്ത് വലിയങ്ങാടി വലിയ ജുമാമസ്ജിദ് കമ്മിറ്റി യുടെ കീഴില്‍ അന്നദാനം നടന്നു. 15,000ത്തിലധികം പേര്‍ പങ്കെടുത്തു. പള്ളിക്ക് സമീപം ഒറ്റകത്ത് പുതിയ മാളിയേക്കല്‍ തറവാട്ടുമുറ്റത്ത് സജ്ജമാക്കിയ ഖാന്‍ ബഹാദൂര്‍ നഗറില്‍ മലപ്പുറം ഖാസി ഒ.പി.എം.സയ്യിദ് മുത്തുക്കോയ തങ്ങള്‍ അന്നദാന ച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. അന്നദാനച്ചടങ്ങില്‍ ജാതിമതഭേദമെന്യേ പരിസര പ്രദേശങ്ങളിലുള്ള മുഴുവന്‍ വിഭാഗം ജനങ്ങളും പങ്കെടുത്തത് മതസൗഹാര്‍ദ്ദത്തിന് മാതൃകയായി.
പാലപ്പെട്ടി ഹിദായത്തുല്‍ ഇസ്‌ലാം സെക്കന്‍ഡറി മദ്രസയിലെ എസ്.കെ.എസ്.ബി.വി നടത്തിയ ഘോഷയാത്ര മദ്രസ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് പി. മാമുഹാജി ഉദ്ഘാടനം നിര്‍വഹിച്ചു. അധ്യാപക കൂട്ടായ്മയില്‍ പുറത്തിറക്കിയ 'പൂനിലാവ്' നബിദിന സപ്ലിമെന്റ് പ്രകാശനം പേങ്ങാട്ടയില്‍ മുഹമ്മദാലി നിര്‍വഹിച്ചു. കെ. മുബാറക്മൗലവി, അബ്ദുറഹിമാന്‍മുസ്‌ലിയാര്‍, ഹാഫിള് അബ്ദുസലാം കെ.എച്ച് എന്നിവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി.
പെരുമ്പടപ്പ് പുത്തന്‍പള്ളി ജാറം ആസ്പത്രികമ്മിറ്റിക്ക് കീഴിലെ എട്ട് മദ്രസകളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും നിരന്ന വമ്പിച്ച നബിദിനറാലി നടത്തി. സമസ്ത മുശാവറ അംഗം എം.എം. മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ ഉദ്ഘാടനംചെയ്തു. മുഹമ്മദ് ഷെരീഫ് നിസാമി, അബൂബക്കര്‍ മുസ്‌ലിയാര്‍ ഇല്ലം, അഷ്‌കറലി സഖാഫി, മുസ്തഫമൗലവി, അബ്ദുല്‍ഹക്കീം മുസ്‌ലിയാര്‍, ഷംസുദ്ദീന്‍മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പാലപ്പെട്ടി കേന്ദ്രം മഊനത്തുല്‍ ഇസ്‌ലാം മദ്രസയിലെ നബിദിനറാലി അസീസ്‌ഫൈസി ഉദ്ഘാടനംചെയ്തു. പാലപ്പെട്ടി നോര്‍ത്ത് മഊനത്തുല്‍ ഇസ്‌ലാം മദ്രസയിലെ നബിദിന ഘോഷയാത്ര കുഞ്ഞിമുഹമ്മദ്മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. പാലപ്പെട്ടി സൗത്ത് മഊനത്തുല്‍ ഇസ്‌ലാം മദ്രസയിലെ നബിദിനറാലി സിദ്ദീഖ് അന്‍വരി ഉദ്ഘാടനംചെയ്തു. പുതിയിരുത്തി ഹയാത്തുല്‍ ഇസ്‌ലാം മദ്രസയിലെ നബിദിനഘോഷയാത്ര അലിസഅദി ഉദ്ഘാടനംചെയ്തു. അയ്യോട്ടിച്ചിറ മദ്രസയിലെ നബിദിന ഘോഷയാത്ര ഖത്തീബ് അസീസ് അഷറഫി ഉദ്ഘാടനംചെയ്തു. ഗ്രാമം മദ്രസയിലെ നബിദിനാഘോഷത്തിന് ഇസ്ഹാഖ്മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. വടക്കേപുറം ഖിദ്മത്തുല്‍ ഇസ്‌ലാം മദ്രസയിലെ നബിദിനറാലി ഫൈസല്‍ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. പാമ്പന്റോഡ് ഹിദായത്തുല്‍ അനാം മദ്രസയുടെ നബിദിനറാലി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, തങ്ങള്‍പ്പടി ഹിദായത്തുല്‍ ഇസ്‌ലാം മദ്രസയിലെ നബിദിന ഘോഷയാത്ര കെ.എം. മുഹമ്മദ് മുസ്‌ലിയാര്‍, പഴഞ്ഞി ഇര്‍ഷാദിയ മദ്രസയിലെ നബിദിന റാലി അബ്ദുല്ലസഖാഫി, വെളിയങ്കോട് എസ്.കെ.ഡി.ഐ യതീംഖാനയിലെ വിദ്യാര്‍ഥികള്‍ നടത്തിയ നബിദിനാഘോഷയാത്ര അബൂ ബക്കര്‍ഫൈസി എന്നിവര്‍ ഉദ്ഘാടനംചെയ്തു.
വെളിയങ്കോട് ശംസുല്‍ ഇസ്‌ലാം ഉമര്‍ഖാസി (റ) മെമ്മോറിയല്‍ മദ്രസയിലെ നബിദിനഘോഷയാത്രയ്ക്ക് ശാഹുല്‍ഹമീദ്മുസ്‌ലിയാര്‍, എം. ഇബ്രാഹിംഫൈസി, ഉവൈസ്മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വെളിയങ്കോട് വെസ്റ്റ് മഹല്ലില്‍ നടന്ന നബിദിനാഘോഷം പ്രസിഡന്റ് കിഴക്കേതില്‍ യൂസഫ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഹാജ്യാരകത്ത് ഹംസു, അബുഹാജി, ഖത്തീബ് യൂസഫ്മദനി എന്നിവര്‍ പ്രസംഗിച്ചു. എം.എം അറബിയ്യ കേന്ദ്രമദ്രസയിലെ നബിദിനറാലിക്ക് പി. മാമുമുസ്‌ലിയാരും എം.എം.എ സൗത്ത് മദ്രസയിലെ നബിദിനറാലിക്ക് ഖാലിദ്മുസ്‌ലിയാരും എം.എം.എ നോര്‍ത്ത് മദ്രസയിലെ നബിദിനറാലിക്ക് ബീരാന്‍മുസ്‌ലിയാരും നേതൃത്വം നല്‍കി. എരമംഗലം തന്‍വീറുല്‍ ഇസ്‌ലാം മദ്രസയിലെ നബിദിനറാലി അബ്ബാസ്മൗലവി ഉദ്ഘാടനംചെയ്തു. നാക്കോല മദ്രസയിലും താഴത്തേല്‍പടി തന്‍വീറുല്‍ ഇസ്‌ലാം മദ്രസയിലും ഘോഷയാത്ര നടന്നു. മദ്രസ വിദ്യാര്‍ഥികള്‍ നടത്തിയ നബിദിന റാലികള്‍ക്ക് വിവിധ കേന്ദ്രങ്ങളില്‍ മധുരപലഹാരങ്ങള്‍ നല്‍കിയുള്ള സ്വീകരണങ്ങള്‍ നടന്നു. ദഫ്, സ്‌കൗട്ട്, പാട്ട്, പ്രസംഗം തുടങ്ങിയുള്ള വിവിധ കലാപരിപാടികളും വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു.
കോട്ടക്കലില്‍ മാര്‍ക്കറ്റിലെ വ്യാപാരികളും തൊഴിലാളികളും സംയുക്തമായി നബിദിനം ആഘോഷിച്ചു. റാലിയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണംചെയ്തു. അസീസ് വി, സെയ്തലവി സി, ജലീല്‍ കെ, സിദ്ദീഖ് പുത്തൂര്‍, കാസിം ആട്ടീരി, കുഞ്ഞിപ്പ വില്ലൂര്‍, ജംസീര്‍ എന്‍, ഷഫീഖ് ടി, മുജീബ് എ തുടങ്ങിയവര്‍ നേതൃത്വംനല്‍കി. പി.എം. മരക്കാര്‍ നന്ദിപറഞ്ഞു.
തിരൂരില്‍ നബിദിനാഘോഷങ്ങളോടനുബന്ധിച്ച് വെട്ടം പുതുച്ചിറ, കാരാട്ട് കടവ് മദ്രസ്സകളുടെ സംയുക്താഭിമുഖ്യത്തില്‍ നബിദിന കലാമത്സരങ്ങള്‍ 'ഹിദായത്ത് ഫെസ്റ്റ്' തുടക്കമായി. ഘോഷയാത്രയും നടന്നു. ഘോഷയാത്രയ്ക്ക് ബാവഹാജി, വെട്ടം ആലിക്കോയ, ജബ്ബാര്‍, കെ.കെ.ശാഫി ഹുദവി, ബാദുഷ ഹുദവി, ഹംസ മുസ്‌ലിയാര്‍, കെ.കെ.നജ്മുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ആലിപ്പറമ്പിലെ കൊടക്കാപ്പറമ്പ് മഹലിലെ ആറ് മദ്രസ്സകള്‍ സംഘടിപ്പിച്ച നബിദിന റാലി കൊടക്കാപ്പറമ്പില്‍ സംഗമിച്ചു. സമാപനയോഗം മഹല്ല് ഖാസി കെ.പി.മുഹമ്മദലി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് വി.കെ.മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് മദ്രസ്സാ വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.
തിരൂരങ്ങാടിയിലെ നബിദിന റാലിയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് മതസാഹോദര്യ സന്ദേശം പകര്‍ന്ന് ഹൈന്ദവ സഹോദരങ്ങളുടെ വക മധുരവിതരണം. കൊടിഞ്ഞി പനക്കത്തായത്ത് നടന്ന റാലിയിലാണ് കനിവ് സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ കുട്ടികള്‍ക്ക് ഐസ്‌ക്രീം നല്‍കിയത്. പഞ്ചായത്തംഗം പി. അറമുഖന്‍ ഉദ്ഘാടനംചെയ്തു. അരവിന്ദന്‍ നായര്‍, ലോഹിതാക്ഷന്‍, അര്‍ജുന്‍, വിനോദ്, ക്ലബ് പ്രസിഡന്റ് പൂഴിത്തറ ബാവ, കെ. ഷഫീഖ്, കെ. അമീര്‍ എന്നിവര്‍ നേതൃത്വംനല്‍കി.
മേലേ കാളികാവ് നൂറുല്‍ ഈമാന്‍ മദ്രസയില്‍ ആഘോഷപരിപാടികള്‍ക്ക് തുടക്കംകുറിച്ച് ഫരീദ് റഹ്മാനി പതാക ഉയര്‍ത്തി. കോയഫൈസി പ്രാര്‍ഥനയ്ക്ക് നേതൃത്വം നകി. അസൈനാര്‍മൗലവി, ഏമാടന്‍ അബു എന്നിവര്‍ ഘോഷയാത്രയ്ക്കും ആഘോഷപരിപാടികള്‍ക്കും നേതൃത്വം നല്‍കി. മാണൂര്‍ ജുമാമസ്ജിദില്‍ സി.എം. കുഞ്ഞിഹൈദര്‍ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. അന്നദാനം, കലാപരിപാടികള്‍ എന്നിവയ്ക്ക് സി.പി. ബാവ ഹാജി, എം. ബക്കര്‍, വി.വി. റസാഖ് ഫൈസി, എം. ഹൈദര്‍ മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വംനല്‍കി. സൈതലവി നിസാമി ഉദ്ഘാടനംചെയ്തു.
കരുളായി തര്‍ബിയത്തുല്‍ ഔലാദ് മദ്രസയുടെ നേതൃത്വത്തില്‍ ഘോഷയാത്ര, നബിദിന പ്രഭാഷണം, കലാപരിപാടികള്‍, മധുരപലഹാര വിതരണം എന്നിവ നടത്തി. മുഹമ്മദ് മുസ്‌ലിയാര്‍, കെ.സി. കുഞ്ഞാലി മുസ്‌ലിയാര്‍, മുജീബ് മുസ്‌ലിയാര്‍, ഷാഹുല്‍ഹമീദ്, ഇല്ലിക്കല്‍ നാസര്‍ എന്നിവര്‍ നേതൃത്വംനല്‍കി. മഹ്മൂല്‍ ഹുദവി, കെ.ടി. അബ്ദുല്‍മജീദ് ഫൈസി എന്നിവര്‍ പ്രസംഗിച്ചു.
നടുവട്ടം ജുമാമസ്ജിദിന്റെയും മദ്രസ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ നടന്ന പരിപാടി വാരിയത്ത് മുഹമ്മദലി അന്‍വരി ഉദ്ഘാടനംചെയ്തു. ഇബ്രാഹിം മൂതൂര്‍ അധ്യക്ഷതവഹിച്ചു. ഘോഷയാത്ര, മതപ്രഭാഷണം, കലാപരിപാടികള്‍, അന്നദാനം എന്നിവയും നടന്നു. അഷറഫ് അഷറഫി, കെ.എ. സ്വാലിഹ് മുസ്‌ലിയാര്‍, യു.വി. ഹസ്സന്‍കുട്ടി ഹാജി, കെ. ബാപ്പു ഹാജി, കോഹിനൂര്‍ മുഹമ്മദ്, സി.പി. മുഹമ്മദലി എന്നിവര്‍ പ്രസംഗിച്ചു. മൂതൂര്‍ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഘോഷയാത്ര, അന്നദാനം എന്നിവ നടന്നു. എടപ്പാള്‍ ചുങ്കം ജുമാമസ്ജിദില്‍ മൗലീദ് പാരായണത്തിന് ഖത്തീബ് ടി.കെ. മുത്തുമുസ്‌ലിയാര്‍ നേതൃത്വം നല്‍കി. ബുധനാഴ്ച അന്നദാനം, പതാക ഉയര്‍ത്തല്‍, കലാപരിപാടികള്‍ എന്നിവ നടക്കും.
പള്ളിക്കര ഇല്‍മുല്‍ ഹുദാ മദ്രസ സംഘടിപ്പിച്ച 'മീലാദ് ഫെസ്റ്റ് 2011'-ന്റെ ഭാഗമായി മദ്രസാ വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളും അണിനിരന്ന നബിദിന റാലി നടന്നു. നടുക്കണ്ടി സ്വാദിഖ് പതാക ഉയര്‍ത്തി.
അബ്ദുല്‍ഹമീദ് ഫൈസി, അബ്ദുള്ള ദാരിമി, റിയാസ് മൗലവി, ഒ.കെ. ഫൈസല്‍, ഷമില്‍ മസ്‌കന്‍, സിദ്ദീഖ് മൗലവി എന്നിവര്‍ നേതൃത്വം നല്‍കി.നബിദിന സമ്മേളനം മഹല്ല് ഖാസി എ.വി. അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. പാലമറ്റത്ത് മുഹമ്മദ് ഹാജി അധ്യക്ഷതവഹിച്ചു. ശഫീഖ് മുസ്‌ല്യാര്‍ പന്നൂര് മുഖ്യപ്രഭാഷണം നടത്തി. അഷ്‌റഫ് കണ്ടിയില്‍, കെ.കെ. മുഹമ്മദ് മുസ്‌ല്യാര്‍, മൂസ വി.പി. എന്നിവര്‍ പ്രസംഗിച്ചു.
ഇരിക്കൂറിലെ കോവൂര്‍ചോല മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ പരിപാടിയില്‍ ഖാദര്‍ ഹാജി പതാക ഉയര്‍ത്തി. കെ.സി. അബ്ദുല്ല മുസ്‌ല്യാര്‍ അധ്യക്ഷനായി. ഖത്തിബ് നിസാര്‍ അല്‍ഖാസിമി ഉദ്ഘാടനം നിര്‍വഹിച്ചു. നിസാര്‍ ബാഖവി കീച്ചേരി മുഖ്യപ്രഭാഷണംനടത്തി. മദ്രസാ വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നു. ഘോഷയാത്രയ്ക്ക് കീര്‍ത്തി അബ്ദുല്ല ഹാജി, സി.കെ.മുഹമ്മദ്, എം.കെ.മുസ്തഫ, അശ്രഫ് എന്നിവര്‍ നേതൃത്വംനല്‍കി. കടയക്കര ജുമാമസ്ജിദില്‍ നബിദിനം വിവിധ പരിപാടികളോടെ നടന്നു. ജമാഅത്ത് പ്രസിഡന്റ് കെ. ഇബ്രാഹിം പതാക ഉയര്‍ത്തി. ഘോഷയാത്ര, മൗലിദ് പാരായണം അന്നദാനം എന്നിവയുണ്ടായി. പൊതുസമ്മേളനം ഖത്തീബ് ടി.കെ.ഉസ്മാന്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു.
ബ്ലാത്തൂര്‍ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനം ആഘോഷിച്ചു. ഘോഷയാത്ര, പ്രഭാഷണം, പ്രാര്‍ഥന, സര്‍ട്ടിഫിക്കറ്റ് വിതരണം, അന്നദാനം എന്നിവയുണ്ടായി. ജമാഅത്ത് കമ്മിറ്റി സെക്രട്ടറി കെ.കെ.അബ്ദുള്ള ഹാജിയുടെ അധ്യക്ഷതയില്‍ കെ.ഉമര്‍ ഫൈസി ഉദ്ഘാടനംചെയ്തു. കെ.ടി.അബ്ദുള്‍റഷീദ് ദാരിമി, പി.കെ.അഹമ്മദ്കുട്ടി ഫൈസി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. മന്‍സൂര്‍, എന്‍.വി.അബ്ദുള്ള, മുസ്തഫ അഹ്മദ് മൗലവി, അശ്രഫ് ദാരിമി, സിയാദ് മൗലവി കടലുണ്ടി എന്നിവര്‍ പ്രസംഗിച്ചു. സി.പി.കമാല്‍, ഏ.സി.നാസര്‍ എന്നിവര്‍ സമ്മാനംദാനം നിര്‍വഹിച്ചു. എം.മേമി സ്വാഗതവും ആശിക് കെ.പി. നന്ദിയുംപറഞ്ഞു. മുട്ടന്നൂര്‍ തന്‍ബീഹുല്‍ മുസ്‌ലിമീന്‍ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഘോഷയാത്ര, പൊതുസമ്മേളനം, ദഫ് പ്രോഗ്രാം, മൗലീദ് പാരായണം, അനുസ്മരണ ഭാഷണം, അന്നദാനം, എന്നിവനടത്തി. എം.ഹാശിം സ്വാഗതവും നൗഫല്‍ നന്ദിയുംപറഞ്ഞു. പൂക്കോം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മിലാദ് മീറ്റിന് പി.പി.കുഞ്ഞിമൂസ പതാക ഉയര്‍ത്തി. ദാറുല്‍ ഇസ്ലാം മദ്രസ്സ വിദ്യാര്‍ഥികള്‍ക്ക് വിവിധ മത്സരപരിപാടികള്‍, മൊയ്‌ലൂദ് പാരായണം, ദിക്‌റദുഹ മജ്‌ലിസും അന്നദാനവും ഉണ്ടായി. പൂക്കോം ടൗണില്‍ നബിദിന റാലിയും നടത്തി. കെ.കെ.അബ്ദുള്ള, പി.എ.റഹീം, വൈ.എം.അസ്‌ലം, നെല്ലിക്കല്‍ അബ്ദുള്ള, വിമ്മദ്ഹാജി, ആര്‍.അബൂബക്കര്‍ മുസലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.