ഫഹാഹീല്‍ : പ്രവാചകന്‍ മുഹമ്മദ് (സ) യുടെ ജന്മദിനം പ്രമാണിച്ച് കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ ഫെബ്രുവരി 11 വെള്ളിയാഴ്ച അബ്ബാസിയ്യ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ വെച്ച് നടത്തപ്പെടുന്ന കാരുണ്യത്തിന്‍റെ തിരുവസന്തം ഹുബ്ബുറസൂല്‍ മഹാ സമ്മേളനത്തിന്‍റെ ഭാഗമായി ഫഹാഹീല്‍ മേഖലാ പ്രചാരണ സമ്മേളനവും മൗലിദ് സദസ്സും സംഘടിപ്പിച്ചു. ഫഹാഹീല്‍ ദാറുസ്സലാമില്‍ വെച്ച് നടന്ന പരിപാടിയില്‍ അബ്ദുസ്സലാം മുസ്‍ലിയാര്‍, കുഞ്ഞഹമ്മദ് കുട്ടി ഫൈസി, ശംസുദ്ദീന്‍ മൗലവി, സിറാജുദ്ദീന്‍ ഫൈസി, നസീര്‍ ഖാന്‍, മരക്കാര്‍ കുട്ടി ഹാജി, ഇസ്‍മാഈല്‍ ഹുദവി സംബന്ധിച്ചു.
- കെ.വി. ഹംസ -