പാപ്പിനിശ്ശേരി വെസ്റ്റ് : ജാമിഅ: അസ് അദിയ്യ: ഇസ്‌ലാമിയ്യ: അറബിക് & ആര്‍ട്‌സ് കോളേജ് അസ്‌അദിയ്യ: നബിദിന സമ്മേളനം ഈ വരുന്ന മാര്‍ച്ച് 3ന വിവിധ പരിപാടികളോടെ നടക്കും. രാവിലെ 8 മണിക്ക് കെ.ഇബ്രാഹിം കുട്ടി ഹാജി പതാക ഉയര്‍ത്തും. ഉച്ചക്ക് എസ്.കെ.ഹംസ ഹാജിയുടെ അദ്ധ്യക്ഷതയില്‍ സമസ്‌ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പി.കെ.പി.അബ്ദു സ്സലാം മുസ് ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന് ബുര്‍ദ്ദാ മജ് ലിസിനു അല്‍ യമാനി അബ്ദുല്‍ ഫത്താഹ് ദാരിമി നേതൃത്വം നല്‍കും. ഇശ്‌ഖുന്നബി പ്രഭാഷണം അബൂ റാസി യൂസുഫ് ബാഖവി മൊറയൂര്‍ നിര്‍ വഹിക്കും. മൗലിദ് പാരായണം യൂസുഫി ബ്‌നു അബ്ദുല്‍ മജീദ് ബാഖവിയുടെ നേതൃത്വത്തില്‍ നടക്കും. സ്വലാത്ത് ദിക്‌റ് കൂട്ടപ്രാര്‍ത്ഥനക്ക് അല്‍ മശ് ഹൂര്‍ സയ്യിദ് ഉമര്‍ കോയതങ്ങള്‍ നേതൃത്വം നല്‍കും.