റാസല്‍ഖൈമ: റാസല്‍ഖൈമ ജംഇയ്യത്തുല്‍ ഇമാമില്‍ ബുഖാരിയില്‍ അഞ്ചു ദിവസം
നീണ്ട റബിഉല്‍ അവ്വല്‍ പരിപാടികള്‍ സമാപിച്ചു. സ്റ്റേജിന പൊതു
പരിപാടിയില്‍ വിവിധ ഭാഷാ പ്രസംഗം, സംഭാഷണം, ഗാനം തുടങ്ങിയ
മത്സരയിനങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി
നൂറോളം പ്രതിഭകള്‍ മാറ്റുരച്ചു. പൊതുപരീക്ഷയില്‍ വിജയിച്ച
വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയര്‍മാന്‍ അഹ്മദ്
ജിഫ്രി തങ്ങള്‍ വിതരണം ചെയ്തു. സമാപന പൊതുസമ്മേളനവും പൊതുപ്രശ്നോത്തരി
ഫൈസല്‍ പുറത്തൂരും അബ്ദുസ്സമദ് ഫൈസി തൂതയും നയിക്കുന്ന ദഫ് പ്രദര്‍ശനവും
സമ്മാനദാനം എന്നിവയും നടന്നു. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ
നബിദിനാഘോഷമാണ് ബുഖാരി സംഘടിപ്പിച്ചത്. യോഗത്തില്‍ ജന. സെക്രട്ടറി എം.
ഹംസ ഹാജി മുന്നിയൂര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പി. ബീരാന്‍കുട്ടി ബാഖവി
അധ്യക്ഷത വഹിച്ചു. സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍, കെ.വി ശൈഖലി ബാഖവി.
എം.എസ് കരീം ഹാജി, എം.കെ സുബൈര്‍ ഹാജി, സി.കെ.എം കുട്ടി ഫൈസി, പി.പി
മുഹമ്മദ് ഹാജി കണ്ണൂര്‍, പി.കെ ആലിക്കുട്ടി, എ. സൈനുദ്ദീന്‍, കെ. മൂസ
അരീക്കാടന്‍, പി.സി ഇബ്രാഹിം, പി.എച്ച് അബ്ദുല്‍ റഷീദ് ഹാജി, അബ്ദുല്‍
അസീസ് ഹാജി, ഹസൈനാര്‍ കെ, കെ. മുഹമ്മദ് മോന്‍, കെ. അഹ്മദ് കുട്ടി മൗലവി
പൈലിപ്പുറം, കെ. ഖമറുദ്ദീന്‍, സി.വി അബ്ദുല്‍ റഹ്മാന്‍, എം.എ റഹ്മാന്‍
ഫൈസി സംബന്ധിച്ചു.