കോഴിക്കോട് : കഴിഞ്ഞദിവസം കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാംപസിലെ സമ്മേളന വേദിയില്‍എം.എസ്.എഫ് നടത്തിയ ജുമുഅ നമസ്‌കാരം ഇസ്‌ലാമിക കര്‍മശാസ്‌ത്ര പ്രമാണങ്ങള്‍ക്കു വിരുദ്ധമാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു. കേരള മുസ്‌ലിംകളില്‍ ബഹുഭൂരിപക്ഷം വരുന്ന സുന്നികള്‍ അണിനിരന്ന മുസ്‌്‌ലിം ലീഗിന്റെ വിദ്യാ ര്‍ഥി വിഭാഗത്തിലെ ഔദ്യോഗിക വേദിയില്‍ ഇങ്ങനെ സംഭവിച്ചത് ഖേദകരമാമാണ്.
മഹാന്‍മാരായ സാത്വികര്‍ പടുത്തുയര്‍ത്തിയ ഒരു പ്രസ്ഥാനത്തെ ഏതെങ്കിലും നിക്ഷിപ്‌ത താല്‍പ്പര്യക്കാരുടെ ആലയില്‍ തളയ്‌ക്കാന്‍ ശ്രമിച്ചാല്‍ അതിന് കനത്ത വില നല്‍കേണ്‌ടിവരുമെന്നു യോഗം ഓര്‍മിപ്പിച്ചു. യോഗത്തില്‍ അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ പനങ്ങാങ്ങര, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തലൂര്‍, അലി കെ വയനാട്, അബ്‌്‌ദുല്ല ദാരിമി, റഹീം ചുഴലി, ഹബീബ് ഫൈസി, നവാസ് പാനൂര്‍, സെയ്‌തലവി റഹ്‌മാനി, അബൂബക്കര്‍ സാലൂദ് നിസാമി, അബ്ബാസ് ദാരിമി, ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, വര്‍ക്കിങ് സെക്രട്ടറി അയ്യൂബ് കൂളിമാട് സംസാരിച്ചു. കഴിഞ്ഞദിവസം കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാംപസില്‍ പ്രത്യേക പന്തലൊരുക്കിയാണു നമസ്‌കാരം നടന്നത്.