വെട്ടത്തൂര്‍ : എസ്‌കെഎസ്‌എസ്‌എഫ് വാര്‍ഷിക സമ്മേളനം 24 മുതല്‍ 28 വരെ വെട്ടത്തൂര്‍ എഎംയുപി സ്‌കൂളില്‍ നടക്കും. 24ന് വൈകിട്ട് 7.30ന് എസ്‌കെഎംഇഎ സംസ്‌ഥാന വൈസ് പ്രസിഡന്റ് ഡോ. നാട്ടിക മുഹമ്മദലി ഉദ്‌ഘാടനം ചെയ്യും. 25നും 26നും ഫരീദ് റഹ്‌മാനി കാളികാവ്, ജലീല്‍ റഹ്‌മാനി വാണിയനൂര്‍ എന്നിവര്‍ മതപ്രഭാഷണം നടത്തും.27ന് മീലാദ് സമ്മേളനം എസ്‌വൈഎസ് സംസ്‌ഥാന സെക്രട്ടറി ഇ. അലവി ഫൈസി കുളപ്പറമ്പ് ഉദ്‌ഘാടനം ചെയ്യും. ദുആ സമ്മേളനത്തിന് ചെരക്കാപറമ്പ് കെ.ടി. കുഞ്ഞുമുഹമ്മദ് ഫൈസി നേതൃത്വം നല്‍കും.
-ഉബൈദുല്ല റഹ് മാനി കൊമ്പംകല്ല്-