60 ഓളം യുവ പണ്ഡിതര്‍ മൗലവി ആലിം അസ്‌ലഹി ബിരുദം ഏറ്റുവാങ്ങി
താനൂര്‍ : മത-ഭൗതിക-സമന്വയ വിദ്യാഭ്യാസമാണ് സാമൂഹിക പു രോഗതിക്കാധാരമെന്ന് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ പ്ര സ്താവിച്ചു. താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളജിലെ രണ്ടാം സനദ്ദാന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധാര്‍മികമായ അറിവില്ലെങ്കില്‍ സമൂഹം പുറകോട്ട് പോകും.പള്ളി ദര്‍സുകളാണ് പ്രഗത്ഭരായ പണ്ഡിതരെ വാര്‍ത്തെടു ത്തിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. "മത വിദ്യയാണ് കരണീയം" എന്നതായിരുന്നു സമ്മേളന പ്രമേയം.
സമാപന സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശേരി സൈനുദ്ദീന്‍ മുസ്‌ലി യാര്‍ അധ്യക്ഷത വഹിച്ചു. 10 വര്‍ഷത്തെ ഡിഗ്രി പഠനം പൂര്‍ത്തി യാക്കിയ 60 ഓളം യുവ പണ്ഡിതന്മാര്‍ക്ക് മൗലവി ആലിം അസ്‌ല ഹി ബിരുദവും സ്ഥാനവസ്ത്രവും നല്‍കി ആദരിച്ചു. ഡോ. ഖാലിദ് മൂസ ലിബിയ വിശിഷ്ഠാതിഥിയായിരുന്നു. സമസ്ത കേരള ജംഇയ ത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് ശൈഖുനാ എം.ടി. അബ്ദുല്ല മുസ്‌ലി യാര്‍ സനദ്ദാന പ്രഭാഷണം നടത്തി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. പട്ടിക്കാട് ജാമിഅ നൂരി യ അറബിക് കോളജ് പ്രിന്‍സിപ്പല്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേ ഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, സമസ്ത തിരൂര്‍ താലൂക്ക് പ്രസിഡന്റ് എ. മരക്കാര്‍ ഫൈസി, എസ്.വൈ.എസ്. മലപ്പുറം ജില്ലാ സെക്രട്ടറി പി.പി. മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു.ശൈഖുനാ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ സ്വാഗതവും സി.ഒ. അബൂബക്കര്‍ ഹാജി നന്ദിയും പറഞ്ഞു.
രാവിലെ എട്ടരക്ക് കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന ത്തിന് തുടക്കം കുറിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ രാവിലത്തെ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഒമാനൂര്‍ അബ്ദുറഹ്മാന്‍ മൗലവി സുവനീര്‍ ഏറ്റുവാങ്ങി. കുണ്ടൂര്‍ മര്‍ക്കസ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഗഫൂര്‍ അല്‍ഖാസിമി, സ്വലാഹുദ്ദീന്‍ ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു. സി. കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. കോളജ് പ്രിന്‍സിപ്പല്‍ അബ്ദുസമദ് ഫൈസി സ്വാഗതവും പുറങ്ങ് അലി അക്ബര്‍ അസ്‌ലഹി ഹുദവി നന്ദിയും പറഞ്ഞു. രാവിലെ വിദ്യാര്‍ഥി പ്രതിനിധി സമ്മേളനം കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബിക് ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോ. എ.എം. അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. നെല്ലിക്കുത്ത് മുഹമ്മദ് റഷീദ് ഫൈസി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഇസ്‌ലാമിക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എം.ഡി. ഡോ. ഷാഫി അബ്ദുള്ള സുഹൂരി വിഷയമവതരിപ്പിച്ചു. എസ്.കെ.എസ്്എസ്.എഫ്. സംസ്ഥാന ട്രഷറര്‍ ബഷീര്‍ പരങ്ങാങ്ങര സംസാരിച്ചു. മഅ്മൂന്‍ അസ്‌ലഹി ഹുദവി വണ്ടൂര്‍ സ്വാഗതവും ഇല്യാസ് വെട്ടം നന്ദിയും പറഞ്ഞു.
ഉച്ചക്ക് പ്രകീര്‍ത്തന സമ്മേളനം നടന്നു. ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി അധ്യക്ഷതവഹിച്ചു. സമസ്ത തിരൂര്‍ താലൂക്ക് പ്രസിഡന്റ് എ. മരക്കാര്‍ ഫൈസി പ്രകീര്‍ത്തനത്തിന്റെ തത്ത്വ ശാസ്ത്രം അവതരിപ്പിച്ചു. മുട്ടിച്ചിറ മുദരിസ് പി.കെ. മൊയ്തീന്‍കുട്ടി ഫൈസി, പൂക്കോട്ടൂര്‍ ഹസന്‍ സഖാഫി തുടങ്ങിവര്‍ സംസാരിച്ചു. അബ്ദുറഷീദ് ഫൈസി സ്വാഗതവും അബ്ദുസമദ് റഹ് മാനി നന്ദിയും പറഞ്ഞു. വൈകീട്ട് പൂര്‍വ വിദ്യാര്‍ഥി സംഗമവും നടന്നു. മുനീര്‍ അസ്‌ലഹി ഹുദവി ഉദ്ഘാടനം ചെയ്തു. മുര്‍ഷിദ് തങ്ങള്‍ അസ്‌ലഹി ഹുദവി അധ്യക്ഷത വഹിച്ചു. ജുബൈര്‍ അസ്‌ലഹി ഹുദവി സ്വാഗതവും അബ്ദുറഹ്മാന്‍ അസ്‌ലഹി ഹുദവി നന്ദിയും പറഞ്ഞു.
സ്ഥാനവസ്ത്ര വിതരണം കക്കാട് എസ്.എം. ജിഫ്രി തങ്ങള്‍ നിര്‍വഹിച്ചു. കാളികാവ് സെയ്തലവി മുസ്‌ലി യാര്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, സി.കെ.എം. ബാവുട്ടി ഹാജി, പി.പി. മൊയ്തുട്ടി ഹാജി എന്നിവര്‍ സംസാരിച്ചു. മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി
-ഉബൈദുല്ല റഹ് മാനി കൊമ്പംകല്ല് -