ദുബായ് : കേരള മുസ്ലിം ജനതക്ക് പുതിയ ദിശാ ബോധം നല്‍കിയ മഹാനായ നായകനാണ് ശൈഖുനാ ശഹീദ് സി എം അബ്ദുല്ല മൗലവി. മത ഭൗതീക വിദ്യാഭ്യാസ സമന്വയം എന്ന ആശയം ഇന്ത്യന്‍ സമൂഹത്തിന്‍റെ മുന്‍പില്‍ ആദ്യമായി സമര്‍പ്പിക്കുകയും അതിനനുസ്രതമായ ഒരു കലാലയം കെട്ടിപ്പെടുക്കാന്‍ പ്രയത്നിക്കുകയും ചെയ്ത മഹാനാണ് സി എം ഉസ്താദ്. വിനയത്തിന്റെയും വൈജ്ഞാനികതുടെയും നിറകുടമായ ഉസ്താദ് സ്വാര്‍ത്ഥതക്ക് വേണ്ടി ഒന്നും തന്നെ ഉപയോഗപെടുതിയിട്ടില്ല എന്ന് മാത്രമല്ല അത്തരം പ്രവണതകളെ നിരുല്സാഹപെടുത്തുകയും ചെയ്തിരുന്നു. പുതിയ സമൂഹത്തിന്‍റെ ആവശ്യകതയും പഴമയുടെ തനിമയും നിലനിര്‍ത്തി അദ്ദേഹം സമര്‍പ്പിച്ച നൂതന വിദ്യാഭ്യാസ നയം മുസ്ലികള്‍ ഉള്ളടത്തോളം കാലം നിലനില്‍ക്കുമെന്നും അത്രയും കാലം സി എം ഉസ്താദിനെ ജനങ്ങള്‍ സ്മരിക്കുമെന്നും നൈമിഷ ലാഭത്തിനു വേണ്ടി അദേഹത്തെ കൊലചെയ്തവരാണ് ഇതിലുടെ നിരാശരിക്കുനെതെന്നും ഖലീലുറഹ്മാന്‍ കാശിഫി അഭിപ്രായപെട്ടു.
ദുബായ് ചെമ്പിരിക്ക മുസ്ലിം വെല്‍ഫയര്‍ കമിറ്റി സങ്കടിപ്പിച്ച ഖാസി സി എം അബ്ദുല്ല മുസ്ലിയാര്‍ അനുസ്മരണയോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമൂഹം തിരിച്ചറിയെണ്ടവിധം സി എം ഉസ്താദിനെ തിരിച്ചറിഞ്ഞിട്ടില്ലെനും അതിനാല്‍ അദേഹത്തിന്‍റെ ആശയങ്ങളും വൈജ്ഞാനിക സ്രോതസ്സും സമുഹത്തിന് വേണ്ടവിധം ഉപയോഗപ്പെടുത്താ നായിട്ടില്ലെന്നും യോഗം ഉല്‍ഘാടനം ചെയ്ത സി എം ഉസ്താദിന്‍റെ മകന്‍ സി എ മുഹമ്മദ് ശാഫി അഭിപ്രായപെട്ടു. കമിറ്റിയുടെ ഭാരവാഹികളായി മുസ്തഫ സര്‍ദാര്‍ (പ്രസി) ശാഫി അപ്സര (ജനറല്‍ സെക്രട്ടറി) സി എ മുഹമ്മദ് ശാഫി (ട്രഷറര്‍) മുഹമ്മദ് കുഞ്ഞി പി എം (സീനിയര്‍ വൈ പ്രസി) ശാഫി ചാപ്പ ,അബ്ദുള്‍റഹ്മാന്‍ സി എ (വൈ. പ്രസി) മന്‍സൂര്‍ സി എല്‍, ഇബ്രാഹിം സി എം ,റൗഫ് കെ പി (സെക്രടറി) എന്നിവരെ തിരഞ്ഞെടുത്തു. മുഹമ്മദ് കുഞ്ഞി പി എം യോഗത്തില്‍ അധ്യക്ഷനായിരുന്നു മന്‍സൂര്‍ സി എല്‍ സ്വാഗതവും റഊഫ് കെ പി നന്ദിയും പറഞ്ഞു.
- മുഹമ്മദ് ആരിഫ് -