മലപ്പുറം : മഹല്ല് ഖത്തീബുമാര്‍ ഫാമിലി കൗണ്‍സിലര്‍മാരും സമൂഹത്തിന്റെ പൊതുസേവകരും ആയി മാറണമെന്ന് റിട്ട. ജസ്റ്റിസ് കെ.എ. ഗഫൂര്‍ അഭിപ്രായപ്പെട്ടു. മജ്‌ലിസ് തൗഹീദ് സേവനകേന്ദ്രത്തിന്റെ കുടുംബ തര്‍ക്ക പരിഹാര വേദി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ബാസലി ശിഹാബ് തങ്ങള്‍, ഡോ.കെ.എ. മുഹമ്മദ് ഹസന്‍, പി. ഉബൈദുള്ള, സി.പി. സൈതലവി, സലിം ഐദീദ് തങ്ങള്‍, അഡ്വ. എന്‍.കെ. അബ്ദുള്‍ മജീദ്, കാടേരി അബ്ദുല്‍ അസീസ്, പ്രൊഫ. ഓമാനൂര്‍ മുഹമ്മദ്, സി.കെ. ഉമ്മര്‍കോയ, പി.പി. മെഹബൂബ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ. ഖാസിമുല്‍ ഖാസിമി സ്വാഗതവും എം.പി. മുഹമ്മദ് നന്ദിയും പറഞ്ഞു.
- ഉബൈദുല്ല് റഹ്‍മാനി -