ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി; ദക്ഷിണേന്ത്യ ലീഡേഴ്‌സ്‌ ഡയലോഗ്‌ നടത്തി

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആന്ധ്രപ്രദേശിലെ പുങ്കനൂരില്‍ ദാറുല്‍ ഹുദാ ദക്ഷിണേന്ത്യ ലീഡേഴ്‌സ്‌ ഡയലോഗ്‌ നടത്തി. കേരളം, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ്‌ ഇന്നലെ വൈകീട്ട്‌ രണ്ടു മണിക്ക്‌ നടന്ന ക്ഷിണേന്ത്യ ലീഡേഴ്‌സ്‌ ഡയലോഗില്‍ പങ്കെടുത്തത്‌. ഹൈദരാബാദ്‌, ബാംഗ്ലൂര്‍, ചെന്നൈ, മദനപ്പള്ളി തുടങ്ങിയ പ്രമുഖ നഗരങ്ങളില്‍ നിന്നായി നിരവധി പേര്‍ എത്തിയിരുന്നു. 

പാണക്കാട്‌ സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. രാജ്യത്തുടനീളം മുസ്‌ലിം വൈജ്ഞാനിക മുന്നേറ്റത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവശ്യമാണെന്നും സാമ്പത്തികമായി പിന്നോക്കാം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ വൈജ്ഞാനിക ശാക്തീകരണത്തിനായി എല്ലാവരും മുന്നിട്ടിറങ്ങണമെന്നും തങ്ങള്‍ പറഞ്ഞു. വിദ്യാഭ്യാസപരമായി പിന്നോട്ട്‌ നില്‍ക്കുന്ന സാധാരണക്കാര്‍ക്ക്‌ ഉന്നത പഠനങ്ങള്‍ സാധ്യമാക്കാന്‍ കൂട്ടായ്‌മകള്‍ തന്നെ രൂപപ്പെടുത്തണം. ഭരണപക്ഷങ്ങളുടെ അവഗണനയും തുല്യതയില്ലാത്ത പീഡനവും ഏറ്റു വാങ്ങുകയാണ്‌ ദക്ഷിണേന്ത്യന്‍ ജനത. കെ.എം. സൈദലവി ഹാജി, യു.ശാഫി ഹാജി, ഡോ.യു.വി.കെ മുഹമ്മദ്‌, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, കാളാവ്‌ സൈദലവി മുസ്‌ലിയാര്‍, കെ.കുഞ്ഞിമോന്‍ ഹാജി ചെന്നൈ, എ.ബി ഖാദര്‍ ഹാജി ബാംഗ്ലൂര്‍, കര്‍ണ്ണാടക സ്റ്റേറ്റ്‌ മുസ്‌ലിം ലീഗ്‌ വൈസ്‌ പ്രസിഡണ്ട്‌ നൗഷാദ്‌ ബാംഗ്ലൂര്‍, ഇസ്‌മാഈല്‍ ഹാജി കര്‍ണൂല്‍, ആന്ധ്രയിലെ മൗലാനാ ശാകിറുള്ള ഹസ്‌റത്ത്‌, കമാലുദ്ദീന്‍ ഹസ്‌റത്ത്‌, ബാഖിയാത്തുസ്സ്വാലിഹാത്ത്‌ വൈസ്‌ പ്രിന്‍സിപ്പാള്‍ സഈദലി ഹസ്‌റത്ത്‌, ഡോ.അബ്‌ദുല്‍ ഗഫാര്‍, ഉസ്‌മാന്‍ ഹാജി ബാംഗ്ലൂര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.  രാവിലെ പത്ത്‌ മണിക്ക്‌ നടന്ന ദാറുല്‍ ഹുദാ ഗ്രാന്റ്‌ മസ്‌ജിദിന്റെ ഉദ്‌ഘാടനം സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങള്‍ നിര്‍വ്വഹിച്ചു.