ബദിയെടുക്ക : സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബദിയെടുക്ക റേഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (ശനിയാഴ്ച്ച) നബിദിന റാലിയും നബിദിന സമ്മേളനവും സംഘടിപ്പിക്കും. വൈകുന്നേരം നാലിന്നു വമ്പിച്ച നബിദിന റാലി ബദിയെടുക്ക ടൌണില്‍ നടക്കും. ശേഷം നടക്കുന്ന നബിദിന സമ്മേളനം കെ.ടി അബ്ദുളള മൌലവിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോള്‍ ഉദ്ഘാടനം ചെയ്യും. യു. എം അബ്ദുല്‍ റഹിമാന്‍ മൌലവി അവാര്‍ഡ് ദാനം നിര്‍വഹിക്കും. സയ്യിദ് മുഹമ്മദ് ശിഹാബ് ഫൈസി കരുവാരക്കുണ്ട് മുഖ്യപ്രഭാഷണം നടത്തും. സലിം ഫൈസി ഇര്‍ഫാനി അല്‍അസ്ഹരി പ്രമേയ പ്രഭാഷണം നടത്തും. കൂടാതെ മത-സാമൂഹ്യ-സാംസ്കാരീക നായകന്മാര്‍ പങ്കെടുക്കും.