റാസല്‍ഖൈമ : ജംഇയ്യത്തുല്‍ ഇമാമില്‍ ബുഖാരിയുടെ ആഭിമുഖ്യത്തില്‍ അഞ്ച് ദിവസത്തെ നബിദിന പരിപാടികള്‍ ഇന്ന് ആരംഭിക്കും. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ഖിറാഅത്ത്, ഹിഫ്ള്, ബാങ്ക് വിളി മത്സരം നടക്കും. രാത്രി 9.30ന് അലവിക്കുട്ടി ഹുദവി മുണ്ടംപറന്പിന്‍റെ മതപ്രഭാഷണവും മൗലിദ് പാരായണവും നടക്കും.
നാളെ വൈകീട്ട് 4.30ന് വിദ്യാര്‍ത്ഥികളുടെ മൗലദ് പാരായണം, കയ്യെഴുത്ത്, കരകൌശല പ്രദര്‍ശനം, മെമ്മറി ടെസ്റ്റ്, ചാര്‍ട്ട് നിര്‍മ്മാണം, ചിത്രരചന തുടങ്ങിയ മത്സരങ്ങള്‍ നടക്കും. ബുധനാഴ്ച 4.30ന് ഗാനാലാപനം, ക്വിസ് എന്നിവയാണ്. വ്യാഴം വെള്ളി ദിവസങ്ങളില്‍ വൈകീട്ട് 6.30ന് വിവിധ ഭാഷാ പ്രസംഗം, സംഭാഷണം, ഗാനം തുടങ്ങിയവ നടക്കും. പൊതുപരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം, ദഫ് പ്രദര്‍ശനം, ബുര്‍ദ മജ്‍ലിസ്, സമ്മാനദാനം എന്നിവയും ഉണ്ടാകും.