60ഓളം പണ്ഡിതര്‍ക്ക് അസ്‌ലഹി ബിരുദം ലഭിക്കും
താനൂര്‍: ഇസ്‌ലാഹുല്‍-ഉലും അറബിക് കോളേജ് രണ്ടാം സനദ്ദാന മഹാസമ്മേളനം ഇന്ന് കോളേജ് കാമ്പസില്‍
നടക്കും. രാവിലെ 8.30ന് കോഴിക്കോട് വലിയഖാസി സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ. കുട്ടിഅഹമ്മ്കുട്ടി എം.എല്‍.എ, കുണ്ടൂര്‍ മര്‍ക്കസ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ഗഫൂര്‍ അല്‍ഖാസിമി, കുഞ്ഞാമുഫൈസി എന്നിവര്‍ പ്രസംഗിക്കും. വിവിധ സെഷനുകളില്‍ ഡോ. എ.എം. അബ്ദുല്‍ ഖാദര്‍, ഡോ. ശാഫി അബ്ദുല്ല സുഹൂരി, പ്രൊ. യു.വി. കെ. മുഹമ്മദ്, സയ്യിദ് ഫക്രുദ്ദീന്‍തങ്ങള്‍ കണ്ണന്തളി, ശൈഖുനാ എ. മരക്കാര്‍ഫൈസി, സി.കെ. മൊയ്തീന്‍കുട്ടിഫൈസി, ഹസ്സന്‍ ശഖാഫി പൂക്കോട്ടൂര്‍, സയ്യിദ് മുര്‍ഷിദ്തങ്ങള്‍ അസ്വലഹി, സയ്യിദ് ജിഫ്രിതങ്ങള്‍ കക്കാട് തുടങ്ങിയവര്‍ പ്രസംഗിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപനസമ്മേളനത്തില്‍ സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ സനദ് ദാനം നിര്‍വഹിക്കും. മൂന്നു ബാച്ചുകളിലായി 60ഓളം പണ്ഡിതര്‍ അസ്‌ലഹി ബിരുദം ഏറ്റുവാങ്ങും.
പത്രസമ്മേളനത്തില്‍ ടി. എം. ബാപ്പു മുസ്ലിയാര്‍, പി. പി. മുഹമ്മദ് ഫൈസി, പി. പി. മൊയ്തുട്ടി ഹാജി , മന്‍സൂര്‍ ഹുദവി, പി. പി. അനീസ് എന്നിവര്‍ പങ്കെടുത്തു.
-ഉബൈദുല്ല റഹ് മാനി കൊമ്പംകല്ല് -