മലപ്പുറം : പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും അറബി പണ്ഡിതനും സൂഫിവര്യനുമായിരുന്ന ഉമര്‍ ഖാസിയുടെ കുടുബത്തില്‍ നിന്നാണ് 270 വര്‍ഷമായി വെള്ളിയങ്കോട്ട് സ്ഥാനം താവഴിയായി വഹിച്ചുകൊണ്ടിരിക്കുന്നതെന്ന് ഉമര്‍ ഖാസി കുടുംബ സമിതി.
അത് വീണ്ടും ഉമര്‍ഖാസി കുടുംബത്തിന് നിലനിര്‍ത്താന്‍ വേണ്ട സഹായ സഹകരണങ്ങള്‍ വെളിയങ്കോട്ട് മഹല്ല് ജമാഅത്ത് കമ്മിറ്റിയോട് ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മഹല്ല് കമ്മിറ്റിക്ക് എല്ലാ പിന്തുണയും കുടുംബ സിമിതി പ്രഖ്യാപിച്ചു.
നല്ല നിലയില്‍ നടന്നു പോകുന്ന മഹല്ലില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കി മതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവരുടെ നടപടികളില്‍ സമിതി പ്രതിഷേധം രേഖപ്പെടുത്തി. മഹല്ല് ഖാസിയെ പ്രഖ്യാപിക്കാതെ ഒരു ചെറിയ വിഭാഗം സ്വന്തം നിലയില്‍ ഒരു വ്യക്തിയെ പ്രഖ്യാപിച്ച് ഒരു പത്രത്തില്‍ മാത്രം വന്ന വാര്‍ത്ത മഹല്ല് പ്രസിഡന്‍റ് നിഷേധിച്ച സാഹചര്യത്തില്‍ വാര്‍ത്ത തിരുത്തണമെന്ന് ബന്ധപ്പെട്ടവരോട് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് കെ.കെ. കുഞ്ഞി മോന്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഒ.ടി. മുഹമ്മദ് മൗലവി, റസാഖ് കുടല്ലൂര്‍, എം.ടി. കബീര്‍, കെ.കെ. റശീദ്, ബാബു കുമ്മിള വളപ്പില്‍ സംസാരിച്ചു.
- ഉബൈദുല്ല റഹ്‍മാനി