മേല്‍പറമ്പ്: ശഹീദേ മില്ലത്ത് ഖാസി സി.എം അബ്ദുല്ല മൌലവി സ്മാരക ഇസ്‌ലാമിക് സെന്റരിന്റെയും മര്‍ഹൂം ശംസുല്‍ ഉലമ സ്മാരക ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ചെമ്മനാട് പഞ്ചായത്ത് എസ്.കെ.എസ്.എസ്.എഫ് - എസ്.വൈ.എസ് സംയുക്തമായി സി.ബി ബാവഹാജിയുടെ സഹായത്തോടെ ലക്ഷങ്ങള്‍ ചിലവഴിച്ചാണ് ഈ ദീനീ സൌധം നിര്‍മിച്ചത്. തുടര്‍ന്നു മേല്‍പറമ്പ് നഗരത്തില്‍ നടന്ന സുന്നീ സമ്മേളനം കീഴൂറ്‍ - മംഗലാപുരം സംയുക്ത ഖാസി ശൈഖുനാ ഖാസി ത്വാഖ അഹ്മദ് മൌലവി അല്‍ അസ്ഹരിയുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.എ അബ്ദുല്‍ഖാദറ്‍ മുസ്‌ലിയാര്‍ മേല്‍പറമ്പ് ദുആക്ക് നേത്രത്വം കൊടുത്തു. സി.എം ഉസ്താദിന്റെ ആത്മകഥയായ 'എന്റെ കഥ, വിദ്യാഭ്യാസത്തിന്റെയും' എന്ന കൃതി പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ മാഹിന്‍ ഹാജി കല്ലട്രക്ക് നല്‍കി പ്രകാശനം ചെയ്തു. സി.എം ഉസ്താദിന്റെ പേരില്‍ ഇസ്‌ലാമിക് സെന്റര്‍ സ്ഥാപിക്കാന്‍ എല്ലാ സഹായവുമായി മുന്‍പന്തിയില്‍ നിന്ന എസ്.വൈ.എസ് ചെമ്മനാട് പഞ്ചായത്ത് പ്രെസിഡെന്റ് ബി.എസ് ബാവഹാജി ദേളിയെ സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ പൊന്നാടയണിച്ച് ആദരിച്ചു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥന വൈസ് പ്രെസിഡെന്റ് നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. യു.എം അബ്ദുല്‍ റഹിമാന്‍ മൌലവി, ഖാലിദ് ഫൈസി ചേരൂറ്‍, ഫൈസി ജെഡിയാര്‍, റഷീദ് ബെളിഞ്ചം, ഖത്തര്‍ ഇബ്രാഹിം ഹാജി, കല്ലട്ര അബ്ദുല്‍ഖാദര്‍ ഹാജി എന്നിവര്‍ പങ്കെടുത്തു. താജുദ്ധീന്‍ ചെമ്പരിക്ക സ്വാഗതവും ഖലീല്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്നു എട്ടുദിവസം നീണ്ടുനില്‍ക്കുന്ന മതപ്രഭാഷണ പരമ്പരയില്‍ കേരളത്തിലെ പ്രമുഖ പണ്ഡിതന്‍മാര്‍ പ്രസംഗിക്കും. സമാപന ദിവസം നടക്കുന്ന ദിക്ര്‍ -ദുആ മജ് ലിസിന്ന് കീഴൂറ്‍ - മംഗലാപുരം സംയുക്ത ഖാസി ശൈഖുനാ ഖാസി ത്വാഖ അഹ്മദ് മൌലവി അല്‍ അസ്ഹരി നേത്രത്വം കൊടുക്കും.