ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി തുര്‍ക്കിയിലേക്ക്‌

ട്രിപ്പോളി : ലിബിയ ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന വേള്‍ഡ്‌ ഇസ്‌ലാമിക്‌ പീപിള്‍സ്‌ ലീഡര്‍ഷിപ്പ്‌ തലസ്ഥാന നഗരിയായ ട്രിപ്പോളിയില്‍ സംഘടിപ്പിച്ച വേള്‍ഡ്‌ ഫോറം ഫോര്‍ സൂഫിസത്തിന്റെ രണ്ടാമത്‌ അന്താരാഷ്‌ട്ര സമ്മേളനത്തില്‍ പങ്കെടുക്കാനായി ട്രിപ്പോളിയിലെത്തിയ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സ്‌ലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി നാളെ തുര്‍ക്കിയിലേക്ക്‌ തിരിക്കും. ഇസ്‌താംബൂള്‍ ഫൗണ്ടേഷന്‍ ഫോര്‍ സയന്‍സ്‌ ആന്റ്‌ കള്‍ച്ചര്‍ സെക്രട്ടറി ജനറല്‍ പ്രൊ. ഡോ. ഫാരിസ്‌ കായയുടെ പ്രത്യേക ക്ഷണപ്രകാരമാണ്‌ വി.സി തുര്‍ക്കിയിലേക്ക്‌ പുറപ്പെടുന്നത്‌. 

തുര്‍ക്കിയിലെ വിവിധ വിദ്യാഭ്യാസ കേന്ദ്രങ്ങളും സര്‍വകലാശാലകളും സന്ദര്‍ശിക്കുന്ന നദ്‌വി മര്‍മറ യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇസ്‌ലാമിക്‌ സ്റ്റഡീസില്‍ പ്രഭാഷണം നടത്തും. വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്തെ ഉഭയ കക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി അമേരിക്ക, ബ്രിട്ടന്‍ തുടങ്ങി മുപ്പതോളം രാജ്യങ്ങള്‍ ഇതിനകം ഇദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്‌.

വിവിധ അന്താരാഷ്‌ട്ര കോണ്‍ഫറന്‍സുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച നദ്‌വിക്ക്‌ കുവൈത്തിന്റെ അല്‍ മഹബ്ബ എക്‌സലന്‍സി അവാര്‍ഡ്‌, വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകള്‍ക്കായി ജൈഹൂന്‍ ടി.വി അവാര്‍ഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്‌.