കലയും സാഹിത്യവും ശത്രുസംഹാരത്തിനുപയോഗിക്കരുത്‌ -ബഹ്‌ജത്ത്‌

കടമേരി : കലയും സാഹിത്യ വുമടങ്ങുന്ന സര്‍ഗ സിദ്ധികള്‍ മനുഷ്യ പുരോഗതിക്കും സമൂഹ നന്മക്കും ഉപയോഗിക്കുന്നതിനു പകരം ശത്രു സംഹാരത്തിനും വിദ്വേഷ പൂര്‍ത്തീകരണത്തിനും ഉപയോഗിക്കുന്നത്‌ ആത്മവഞ്ചനയും കടുത്ത പ്രത്യാഘാതം ഉളവാക്കുന്നതുമാണെന്ന്‌ കടമേരി റഹ്‌മാനിയ്യയില്‍ ബഹ്‌ജത്തുല്‍ ഉലമ സംഘടിപ്പിച്ച നബിദിന കലാമത്സര ഉദ്‌ഘാടന സംഗമം അഭിപ്രായപ്പെട്ടു. 

ദില്‍കാ തൈ്വബ എന്ന പേരില്‍ വാദീഹിജാസ്‌ നഗരിയിലാണ്‌ ഒരാഴ്‌ച നീണ്ടുനില്‍ക്കുനന പരിപാടികള്‍ നടക്കുന്നത്‌. ഉദ്‌ഘാടന സംഗമം സമസ്‌ത സെക്രട്ടറി ശൈഖുനാ കോട്ടുമല ടി എം ബാപ്പുമുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രവാചക സ്‌നേഹത്തിന്‌ മുന്‍മാതൃക ആവശ്യമില്ലെന്നും പ്രവാചക പ്രകീര്‍ത്തനങ്ങള്‍ വിശ്വാസബാധ്യതയാണെന്നും അദ്ധേഹം അഭ്രിപ്രായപ്പെട്ടു. ഒ എം കരുവാരക്കുണ്ട്‌ മുഖ്യപ്രഭാഷണം നടത്തി. മാനേജര്‍ ചീക്കിലോട്ട്‌ കുഞ്ഞബ്‌ദുള്ള മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്‌ പി എം തങ്ങള്‍,സൈനുദ്ദീന്‍ മുസ്‌ലിയാര്‍,സി എച്ച്‌ മഹ്‌മൂദ്‌ സഅദി, ബശീര്‍ ഫൈസി ചീക്കോന്ന്‌,ഫൈസല്‍ റഹ്‌മാനി,സമദ്‌ റഹ്‌മാനി സംബന്ധിച്ചു. സയ്യിദ്‌ സാബിത്ത്‌ തങ്ങള്‍ സ്വാഗതവും സഈദലി ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു.
- പി. ത്വയ്യിബ് റഹ്‍മാനി -