കാപ്പാട് : പ്രവാചകന്‍(സ)യെ അറിയേണ്ട രൂപത്തില്‍ അറിയാനും നബി(സ)യുടെ കാലികപ്രസക്തിയെ പഠിക്കാനും വിദ്യാര്‍ത്ഥികള്‍ തയ്യാറാവണമെന്ന് ഹംസ ഫൈസി റിപ്പണ്‍ ആവശ്യപ്പെട്ടു. നബി(സ)യെ ജീവിതത്തിലുടനീളം ഉള്‍ക്കൊണ്ടല്‍ മാത്രമേ ജീവിതവിജയം സാധ്യമാവുകയുള്ളൂവെന്നും അതിന്റെ സന്ദേശം സമൂഹത്തില്‍ പ്രചരിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാപ്പാട് കെ.കെ.എം.ഐ വിദ്യാര്‍ത്ഥി സംഘടന അല്‍ ഇഹ്‌സാന്‍ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പാള്‍ യൂസുഫ് മുഹമ്മദ് നദ്‌വി അദ്ധ്യക്ഷത വഹിച്ചു. തിരുദൂതര്‍ ഔട്ട്‌ലുക്ക് പ്രകാശനം അബൂസ്വാലിഹിന് നല്‍കി സയ്യിദ് ശാക്കിര്‍ ഹുദവി പ്രകാശനം ചെയ്‌തു. ശാഹ് വലിയ്യുല്ലാഹി ദഹ്‌ലവി ക്ലാസ് ലൈബ്രറി ഉപഹാരം ഇസ്‌മാഈലിന് നല്‍കി ഹംസ ഫൈസി ഉദ്‌ഘാടനം നിര്‍വഹിച്ചു. റഷീദ് റഹ്‌മാനി, അഹ്‌മദ് ബാഖവി, നജീബ് യമാനി, സൈദലവി വാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. സദഖത്തുല്ല സ്വാഗതവും റഊഫ് കെ.ടി നന്ദിയും പറഞ്ഞു.
- പി. അബൂബക്കര്‍ -