ബഹ്റൈന്‍ : പ്രവാചക അനുരാഗത്തിന്‍റെ അനിര്‍വ്വചനീയ അനുഭൂതി നല്‍കി അറാദ് ജംഇയ്യത്തുല്‍ ഇസ്‍ലാമിയ്യ മജ്‍ലിസില്‍ സമസ്ത ബഹ്റൈന്‍ സംഘടിപ്പിച്ച മൗലിദ് സംഗമം നവ്യാനുഭവമായി. തിരുനബിയോടുള്ള ആത്മാര്‍ത്ഥ സ്നേഹത്തിന്‍റെ മാതൃകകളിലൊന്നാണ് പ്രവാചക പ്രകീര്‍ത്തന സദസ്സുകളെന്നും സ്വഭാവ സംസ്കരണമാണ് വിശ്വാസത്തിന്‍റെ അടിത്തറയെന്നും സമൂഹത്തിന് ബോധനം നല്‍കിയ നബി തിരുമേനി (സ) സമര്‍പ്പിച്ച ജീവിത ചര്യ അനുദാവനം ചെയ്യാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്നും ചടങ്ങില്‍ പങ്കെടുത്ത അറബ് പ്രതിനിധികളടങ്ങുന്ന വിശിഷ്ടാതിഥികള്‍ ഓര്‍മ്മപ്പെടുത്തി.
ഡോ. ശൈഖ് യൂസുഫ് അല്‍ അലവി, സയ്യിദ് ഫക്റുദ്ദീന്‍ തങ്ങള്‍, സി.കെ.പി. അലി മുസ്‍ലിയാര്‍, ഉമറുല്‍ ഫാറൂഖ് ഹുദവി തുടങ്ങിയവര്‍ ഉദ്ബോധന പ്രഭാഷണങ്ങള്‍ നടത്തി. ഹംസ അന്‍വരി മോളൂര്‍, അബ്ദുറസാഖ് നദ്‍വി, ടി. ഹംസ അന്‍വരി, സൈദലവി മുസ്‍ലിയാര്‍, മുഹമ്മദ് മുസ്‍ലിയാര്‍ എടവണ്ണപ്പാറ, മുഹമ്മദ് മുസ്‍ലിയാര്‍ കൊടുവള്ളി, ഉബൈദ് റഹ്‍മാനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ശൈഖ് ഹസന്‍, ശൈഖ് ഈസ അബ്ദുല്ല, കെ.കെ. അബ്ദുറഹ്‍മാന്‍ ഹാജി, മുസ്തഫ കളത്തില്‍, ശഹീര്‍ കാട്ടാന്പള്ളി, അശ്റഫ് കാട്ടില്‍ പീടിക, നിസാമുദ്ദീന്‍ മാരായമംഗലം, ശറഫുദ്ദീന്‍ മഹ്‍മൂദ് ഹൂറ, അബ്ദുല്‍ കരീം മുണ്ടേരി, കെ. അബ്ദുസ്സലാം, സി.കെ. അബ്ദുറഹ്മാന്‍, ജഅ്ഫര്‍ കടല്ലൂര്‍, അഞ്ചിലന്‍ കുഞ്ഞിമുഹമ്മദ് ഹാജി, മൗസല്‍ മൂപ്പന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വി.കെ. കുഞ്ഞി മുഹമ്മദ് ഹാജി സ്വാഗതവും എസ്.എം. അബ്ദുല്‍ വാഹിദ് നന്ദിയും പറഞ്ഞു.