ബഹ്റൈന്‍ : ബാഹ്യമായ സ്നേഹ പ്രകടനങ്ങളില്‍ മാത്രം ഒതുങ്ങുന്ന ജീവിത രീതികളാണ് സാമൂഹ്യ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതെന്നും പരസ്പരമുള്ള പെരുമാറ്റങ്ങളില്‍ ആത്മാര്‍ത്ഥമായ സ്നേഹവും മര്യാദയും കാണിക്കുന്നവനാണ് യഥാര്‍ത്ഥ വിശ്വാസി എന്നും ഉദ്ബോധിപ്പിച്ച പ്രവാചകന്‍റെ മാതൃക ഉള്‍ക്കൊള്ളാന്‍ സമൂഹം തയ്യാറാവണമെന്നും പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സയ്യിദ് ഫക്റുദ്ദീന്‍ തങ്ങള്‍ അഭിപ്രായപ്പെട്ടു. മനാമ യമനി മസ്ജിദില്‍ സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച മീലാദ് സംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മൗലിദ് പാരായണത്തിന് പ്രമുഖ പണ്ഡിതനും സമസ്ത ബഹ്റൈന്‍ ഭാരവാഹികളും നേതൃത്വം നല്‍കി. അന്നദാനത്തോടെ പരിപാടികള്‍ സമാപിച്ചു.
- എസ്.എം. അബ്ദുല്‍ വാഹിദ് -