കുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സിലിന്‍റെ ഉപഹാരം കുവൈത്ത് അംബാസിഡര്‍ ഹിസ് ഹൈനസ് അജയ് മല്‍ഹോത്ര സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ക്ക് നല്‍കുന്നു. സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാര്‍, സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍, സയ്യിദ് നിസാര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍, ശൈഖ് അബ്ദുസ്സലാം മുസ്‍ലിയാര്‍, നസീര്‍ ഖാന്‍, ശറഫുദ്ദീന്‍ കണ്ണേത്ത് തുടങ്ങിയ നേതാക്കള്‍ സമീപം.
- അബ്ദു, കുന്നുംപുറം -