കാസര്‍കോട് : കര്‍ണാടകയിലെ പുത്തൂറില്‍ SKSSF പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയ ഗുണ്ടാ സംഘങ്ങള്‍കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് SKSSF കാസര്‍കോട് ജില്ലാ കമ്മറ്റി കാസര്‍ക്കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പുത്തൂറിലെ വീട്ടില്‍ നിന്ന് ബൈക്കില്‍ പോകുമ്പോഴാണ് കെ.ആര്‍. ഹുസൈനെ തട്ടിക്കൊണ്ടുപോയതെന്ന് ഭാരവാഹികള്‍ ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഇബ്രാഹിം ഫൈസി ജെടിയാര്‍ , റഷീദ് ബെളിഞ്ചം, ഹാരിസ് ദാരിമി ബെദിര , സുഹൈല്‍ അസ്ഹരി എന്നിവര്‍ പങ്കെടുത്തു.