കാപ്പാട് : ഖാസി കുഞ്ഞി ഹസ്സന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക്ക് അക്കാഡമി വിദ്യാര്‍ത്ഥി സംഘടന അല്‍ ഇഹ്‌സാന്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ദ്വിദിന പ്രവാചക പ്രകീര്‍ത്തന സമ്മേളനം ഇന്ന് ആരംഭിക്കും. ഇന്ന് വൈകീട്ട് അല്‍ ഹുദാ കാമ്പസില്‍ നടക്കുന്ന സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. പി.കെ.കെ.ബാവ അദ്ധ്യക്ഷത വഹിക്കും. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എ.അഹ്‌മദ് കബീര്‍ മുഖ്യ പ്രഭാഷണം നടത്തും. ഡോ.യൂസുഫ് മുഹമ്മദ് നദ്‌വി, അബ്‌ദുറശീദ് റഹ്‌മാനി കൈപ്രം തുടങ്ങിയവര്‍ സംസാരിക്കും. സമ്മേളനത്തോടനനുബന്ധിച്ച് പുറത്തിറക്കുന്ന 'വെളിച്ചത്തിനെന്തൊരു വെളിച്ചം' മീലാദ് സുവനീര്‍ സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്യും. ത്വുയൂറുല്‍ മദീനാ കാപ്പാട് ബുര്‍ദ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രവാചക കീര്‍ത്തന സദസ്സ് അരങ്ങേറും.
നാളെ നടക്കുന്ന പ്രാര്‍ത്ഥനാ സംഗമത്തിന് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം വഹിക്കും. മുസ്ഥഫ ഹുദവി ആക്കോട് മുഖ്യ പ്രഭാഷണം നടത്തും. പരിപാടി കേരള ഇസ്‌ലാമിക്ക് ക്ലാസ് റൂമില്‍ തല്‍സമയം സംപ്രേഷണം ചെയ്യും.