കുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ ഫെബ്രുവരി 11 വെള്ളിയാഴ്ച അബ്ബാസിയ്യ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ വെച്ച് നടത്തപ്പെടുന്ന ഹുബ്ബുറസൂല്‍ മഹാ സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാര്‍ പങ്കെടുക്കും. 12 ശനിയാഴ്ച ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ വെച്ച് നടത്തപ്പെടുന്ന പ്രാസ്ഥാനിക സമ്മേളനത്തില്‍ സമസ്ത ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ശൈഖുനാ സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാര്‍ ക്ലാസ്സെടുക്കും. കൂടാതെ പ്രമുഖ സംഘടനാ സാരഥികളും അറബ് പ്രതിനിധികളും പങ്കെടുക്കും. കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
- അബ്ദു, കുന്നുംപുറം -