തിരുവനന്തപുരം : സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്റെ നാഷണല്‍ ക്യാമ്പസ് കാളിന്റെ മുന്നോടിയായി ഹിദായ ആദര്‍ശ സെമിനാര്‍ നടന്നു. സമസ്ത കേരള ജം:ഇയതുല്‍ മുഅല്ലിമീന്‍ തിരുവനന്തപുരം ജില്ലാപ്രസിഡന്റ് ഉസ്താദ് അബൂബക്കര്‍ ഫൈസി ഉദ്ഘാടനം ചെയ്തു . സമസ്തയുടെ ക്കൂടെ അടിയുറച് നില്‍ക്കാന്‍ ഉദ്ഘാടന പ്രസംഗത്തിലൂടെ അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആവശ്യപെട്ടു. പ്രമുഖ വാഗ്മിയും സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയും ആയ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് വിഷയാധിഷ്ടിതമായി സെമിനാറില്‍ ക്ലാസ്സെടുത്തു. പൂര്‍വ്വിക പണ്ഡിതന്മാര്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക് നല്‍കിയ വ്യാക്യാനങ്ങള്‍ നിരാകരിച്ചു കൊണ്ട് സ്വതന്ത്രമായി വ്യാക്യാനിക്കാന്‍ തുടങ്ങിയതാണ് ഇസ്ലാം തെറ്റിദ്ധരിപ്പിക്കാന്‍ ഇടയാക്കിയത് എന്ന് അദ്ദേഹം പറഞ്ഞു . ആധുനിക മുസ്ലിംകള്‍ നേരിടുന്ന ആശയ പരമായ പ്രശ്നങ്ങള്‍ക്കു പരിഹാരം പൂര്‍വ്വിക പണ്ഡിതന്മാരുടെ പാത പിന്തുടരലാണെന്നു അദ്ദേഹം ഉണര്‍ത്തി. പുത്തന്‍ പ്രസ്ഥാനക്കാരുടെയും തീവ്രവാദ ചിന്താകതിക്കാരുടെയും ചതിക്കുഴികള്‍ മനസ്സിലാക്കി അതില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ വിദ്യാര്‍ഥി സമൂഹം ഏപ്പോഴും ജാഗരൂകരാകണമെന്നും അദ്ദേഹം ഉണര്‍ത്തി. ജില്ലയിലെ വിവിധ കലാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ആശയപരമായ വിവിധ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.
skssf ക്യാമ്പസ് വിങ്ങിന്റെയും നാഷണല്‍ ക്യാമ്പസ് കാളിന്റെയും ആവശ്യകതയെയും ലക്ഷ്യബോധത്തെയും വിശധീകരിച്ചു കൊണ്ട് skssf ക്യാമ്പസ് വിങ്ങ് സംസ്ഥാന ചെയര്‍മാന്‍ മുഹമ്മദ് ഷഫീക് തിരൂര്‍ പ്രമേയ പ്രഭാഷണം നടത്തി. skssf ക്യാമ്പസ് വിങ്ങ് സംസ്ഥാന കണ്‍വീണര്‍ ഷബിന്‍ മുഹമ്മദ് കോഴിക്കോട് ഫെബ്രുവരി 18 മുതല്‍ 20 വരെ തൃശൂര്‍ മലബാര്‍ എഞ്ചിനിയറിങ്ങ് കോളേജില്‍ വെച്ച് നടത്തപെടുന്ന നാഷണല്‍ ക്യാമ്പസ് കാള്ളിലെകൂ വിദ്യാര്‍ത്ഥികളെ ക്ഷണിച്ചു. ഷാനവാസ് മാസ്റ്റര്‍ കണിയാപുരം, അബ്ദു സലാം വേളി, ഷമീര്‍ പെരിങ്ങമല തുടങ്ങിയവര്‍ സംസാരിച്ചു. എ.പി ആരിഫ് അലി സ്വാഗതവും എ. മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.
- മുഹമ്മദ് റാഫി, ജന.സെക്ര, കാന്പസ് വിംഗ് സി.ഇ.ടി. യൂണിറ്റ് -