മേലാറ്റൂര്‍ : തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പേരില്‍ ഇസ്‌ലാം തെറ്റിദ്ധരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇസ്‌ലാമിലെ തന്നെ ചിലരുടെ ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇത്തരം തെറ്റിദ്ധാരണകള്‍ക്ക് ആക്കം കൂട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് കീഴാറ്റൂര്‍ പഞ്ചായത്ത് കമ്മിറ്റി ആക്കപ്പറമ്പില്‍ സംഘടിപ്പിച്ച ത്രിദിന മതപ്രഭാഷണ പരമ്പരയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.എസ്. തങ്ങള്‍ കീഴാറ്റൂര്‍ അധ്യക്ഷതവഹിച്ചു. നാസര്‍ ഫൈസി കൂടത്തായി, ഫൈറൂസ് ഒറവംപുറം, അഷ്‌ക്കറലി ഫൈസി, എ.ടി.എം. ഫൈസി, സുബൈര്‍ ഫൈസി, എന്‍.കെ. ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ്കുട്ടി ഫൈസി ആനമങ്ങാട്, സലാഹുദ്ദീന്‍ ഫൈസി എന്നിവര്‍ പ്രഭാഷണം നടത്തി.
- ഉബൈദ് റഹ്‍മാനി -
- ഉബൈദ് റഹ്‍മാനി -