മനാമ : അന്‍ത നൂറുന്‍ ഫൗഖ നൂര്‍ എന്ന പ്രമേയത്തില്‍ ബഹ്‌റൈന്‍ സമസ്‌ത മീലാദ് കാമ്പയിനോടനുബന്ധിച്ച് റഹ് മാനീസ് ബഹ്‌റൈന്‍ ചാപ്‌റ്റര്‍ തയ്യാറാക്കിയ ഹുബ്ബുനബി നബിദിന സന്ദേശം പുറത്തിറക്കി. മനാമ കേന്ദ്ര മദ്രസ്സ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കുഞ്ഞഹമ്മദ് ഹാജിക്ക് കോപ്പി നല്‍കി, ഉബൈദുല്ലാ റഹ്‌മാനി പ്രകാശനം നിര്‍വ്വഹിച്ചു. എസ്.എം അബ്‌ദുല്‍ വാഹിദ്, ഉമറുല്‍ഫാറൂഖ് ഹുദവി, കളത്തില്‍ മുസ്ഥഫ, ശഹീര്‍ ഖാസിം റഹ്‌മാനി, നിസാര്‍ അഴിയൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.