ദുബൈ : കാത്തിരുന്ന പ്രവാചകന്‍ കാലം കൊതിച്ച സന്ദേശം എന്ന പ്രമേയവുമായി ദുബൈ സുന്നി സെന്‍റര്‍ നടത്തുന്ന മീലാദ് കാന്പയിനിന്‍റെ ഭാഗമായി ഫെബ്രുവരി 11വെള്ളിയാഴ്ച ഇശാ നിസ്കാരാനന്തരം സത്‍വ മാലിക് ബിന്‍ അനസ് മസ്ജിദില്‍ (അല്‍വസല്‍ പാര്‍ക്കിന് സമീപം) വെച്ച് ദുബൈ സുന്നി സെന്‍റര്‍ വൈസ് പ്രസിഡന്‍റും പ്രമുഖ വാഗ്മിയുമായ അബ്ദുസ്സലാം ബാഖവി മദ്ഹുറസൂല്‍ പ്രഭാഷണം നടത്തും.
വെള്ളിയാഴ്ച വൈകുന്നേരം 7.30ന് ദേര ഖാലിദ് മസ്ജിദ്, കറാച്ചി ദര്‍ബാര്‍ എന്നിവിടങ്ങളില്‍ നിന്നും ബസ് സര്‍വ്വീസ് ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050-7103678, 055-9365651 എന്നീ നന്പറുകളില്‍ ബന്ധപ്പെടുക