'മുഹബ്ബത്തെ റസൂല്‍' : എസ്.കെ.എസ്.എസ്.എഫ് മേഖലാ സംഗമങ്ങള്‍ക്ക് തുടക്കമായി

ശാഖകളില്‍ മൗലീദ് സദസ്സുകളും പ്രതിഭാപുരസ്‌കാര വിതരണവും സ്ഥാപകദിനത്തില്‍ ഹൗസ്‌കാമ്പയിനും കര്‍മനിധി സമാഹരണവും

മലപ്പുറം : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പോഷകസംഘടനകളുടെ ആഭിമുഖ്യത്തില്‍ ആചരിക്കുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി ജില്ലയില്‍ എസ്.കെ.എസ്.എസ്.എഫ് മേഖലാതല 'മുഹബത്തെ റസൂല്‍' സംഗമങ്ങള്‍ തുടങ്ങി. ഒരു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിനോടനുബന്ധിച്ച് ശാഖകളില്‍ മൗലീദ് സദസ്സുകളും പ്രതിഭാപുരസ്‌കാര വിതരണവും നടക്കും. സംഘടനയുടെ ഇരുപത്തിരണ്ടാം സ്ഥാപകദിനവും ആഘോഷിക്കും. ഇതിന്റെ ഭാഗമായി 19ന് രാവിലെ എട്ടുമുതല്‍ വൈകീട്ട്എട്ടുമണി വരെ ശാഖകളില്‍ ഹൗസ്‌കാമ്പയിനും കര്‍മനിധി സമാഹരണവും നടക്കും. 24ന് നാലുമണിക്ക് മലപ്പുറം സുന്നി മഹലില്‍ നടക്കുന്ന സംഗമത്തില്‍ ജില്ലാ നിരീക്ഷകര്‍ ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി തങ്ങള്‍ക്ക് കര്‍മനിധി കൈമാറും.

മലപ്പുറം സുന്നിമഹലില്‍ നടന്ന മേഖലാ 'മുഹബത്തെ റസൂല്‍' സംഗമം ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് അഹ്മദ് ഉദ്ഘാടനംചെയ്തു. സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിച്ചു. വളാഞ്ചേരിയില്‍ ജില്ലാ ട്രഷറര്‍ വി.കെ. ഹാറൂണ്‍ റഷീദും എടപ്പാളില്‍ ശഹീര്‍ അന്‍വരി പുറങ്ങും ഉദ്ഘാടനംചെയ്തു. വേങ്ങരയില്‍ അമാനുല്ല റഹ്മാനി ഉദ്ഘാടനംചെയ്തു. അബ്ദുല്‍ ജബ്ബാര്‍ ഫൈസി അധ്യക്ഷതവഹിച്ചു. മക്കരപ്പറമ്പില്‍ ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍ ഉദ്ഘാടനംചെയ്തു. സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ അധ്യക്ഷതവഹിച്ചു. നിലമ്പൂരില്‍ കെ.ടി. കുഞ്ഞാന്‍ ഉദ്ഘാടനംചെയ്തു. ബശീര്‍ ദാരിമി അധ്യക്ഷതവഹിച്ചു. തിരൂരങ്ങാടിയില്‍ ഹമീദ് കുന്നുമ്മല്‍ ഉദ്ഘാടനംചെയ്തു. ഇരുമ്പന്‍ അബ്ദുറഹിമാന്‍ ഫൈസി അധ്യക്ഷതവഹിച്ചു. താനൂരില്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനംചെയ്തു. ദിറാര്‍ ഫൈസി അധ്യക്ഷതവഹിച്ചു. യൂണിവേഴ്‌സിറ്റിയില്‍ ശാഹുല്‍ ഹമീദ് മേല്‍മുറി ഉദ്ഘാടനംചെയ്തു. മുഹമ്മദ്‌കോയ തങ്ങള്‍ അധ്യക്ഷതവഹിച്ചു. കൊണ്ടോട്ടിയില്‍ ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് ഉദ്ഘാടനംചെയ്തു. ഉമര്‍ ദാരിമി പുളിയംകോട് അധ്യക്ഷതവഹിച്ചു. മോങ്ങം മേഖലാസംഗമം ജലീല്‍ ഫൈസി അരിമ്പ്ര ഉദ്ഘാടനം ചെയ്തു. നൂറുദ്ദീന്‍ യമാനി അധ്യക്ഷതവഹിച്ചു. ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് തിരുനാവായ, വളവന്നൂര്‍, വൈലത്തൂര്‍, തിരൂര്‍, കോട്ടയ്ക്കല്‍, പെരിന്തല്‍മണ്ണ, മേലാറ്റൂര്‍, എടവണ്ണപ്പാറ മേഖലകളിലും 17ന് പരപ്പനങ്ങാടി, മഞ്ചേരി, കാളികാവ്, എടക്കര, വണ്ടൂര്‍ മേഖലകളിലും മുഹബ്ബത്തെ റസൂല്‍ സംഗമങ്ങള്‍ നടക്കും.
- ഉബൈദുല്ല റഹ് മാനി -