തിരൂരങ്ങാടി : കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന തലത്തില്‍ നടത്തിയ സാഹിത്യ മത്സരങ്ങളില്‍ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹരായി. സി.പി. ബാസിത് ചെമ്പ്ര (പ്രബന്ധ രചന), പി.കെ മുഹമ്മദ് അമീന്‍ ഹിദായത്തുള്ള പൊന്മള(ചെറു കഥാ രചന അറബി), നൗഷാദലി വളപുരം (കവിതാ രചന അറബി), എ. മുഷ്‌താഖ് അഹ്മദ് കാഞ്ഞങ്ങാട് (കാലിഗ്രഫി) എന്നിവരാണ് ഒന്നാം സ്ഥാനം നേടിയത്. നാലു പേരും ദാറുല്‍ ഹുദാ ഡിഗ്രി വിദ്യാര്‍ഥികളാണ്. ഇന്നലെ കോഴിക്കോട് നടന്ന കെ.എ.ടി.എഫ് സംസ്ഥാന സമ്മേളനത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഡോ. എം.കെ മുനീര്‍ അവാര്‍ഡും പ്രശസ്‌തി പത്രവും നല്‍കി.