കുവൈത്ത് : സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാരും പാണക്കാട് ബഷീറലി തങ്ങളും ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈത്തിലെത്തി. കുവൈത്ത് കേരള സുന്നി മുസ്‌ലിം കൗണ്‍സില്‍ ഫെബ്രുവരി 11,12 തിയ്യതികളില്‍ സംഘടിപ്പിക്കുന്ന ഹുബ്ബുറസൂല്‍ മഹാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് രണ്ടു പേരും കുവൈത്തിലെത്തിയത്. കുവൈത്ത് സുന്നി കൗണ്‍സില്‍ കേന്ദ്ര നേതാക്കളും ബ്രാഞ്ച് പ്രതിനിധികളും കുവൈത്ത് എയര്‍പോര്‍ട്ടില്‍ ഇവര്‍ക്ക് ഹൃദ്യമായ സ്വീകരണം നല്‍കി.