തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ദക്ഷിണേന്ത്യ ലീഡേഴ്‌സ് ഡയലോഗ് 14 ന് വൈകീട്ട് 2 മണിക്ക് ചിറ്റൂര്‍ ജില്ലയിലെ പുങ്കനൂരില്‍ നടക്കും. ഹൈദരാബാദ്, ബാംഗ്ലൂര്‍, ചെന്നൈ, മദനപ്പള്ളി തുടങ്ങിയ പ്രമുഖ നഗരങ്ങളില്‍ നിന്നായി നിരവധി പേര്‍ പങ്കെടുക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, കെ.കുഞ്ഞിമോന്‍ ഹാജി, എ.ബി ഖാദര്‍ ഹാജി ബാംഗ്ലൂര്‍, കര്‍ണ്ണാടക സ്റ്റേറ്റ് മുസ്‌ലിം ലീഗ് സെക്രട്ടറി നൗഷാദ് ബാംഗ്ലൂര്‍, ഇസ്‌മാഈല്‍ ഹാജി കര്‍ണൂല്‍, ആന്ധ്രയിലെ മൗലാനാ ശാകിറുള്ള ഹസ്‌റത്ത്, കമാലുദ്ദീന്‍ ഹസ്‌റത്ത്, ബാഖിയാത്തുസ്സ്വാലിഹാത്ത് വൈസ് പ്രിന്‍സിപ്പാള്‍ സഈദലി ഹസ്‌റത്ത്, ഡോ.അബ്‌ദുല്‍ ഗഫാര്‍, ഉസ്‌മാന്‍ ഹാജി ബാംഗ്ലൂര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുക്കും. രാവിലെ പത്ത് മണിക്ക് നടക്കുന്ന ദാറുല്‍ ഹുദാ ഗ്രാന്റ് മസ്‌ജിദിന്റെ ഉദ്‌ഘാടനം സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.