കുവൈത്ത് : ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈത്തിലെത്തിയ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ക്ക് കുവൈത്ത് കേരള സുന്നി മുസ്‌ലിം കൗണ്‍സില്‍ സെന്‍ട്രല്‍ കമ്മിറ്റി സ്വീകരണം നല്‍കി. കുവൈത്ത് സിറ്റി സംഗം റസ്റ്റോറന്റില്‍ സുന്നി കൗണ്‍സില്‍ വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വക്കേറ്റ് സയ്യിദ് നിസാര്‍ തങ്ങള്‍ സ്വീകരണ യോഗം ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ് അബ്‌ദുസ്സലാം മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. നസീര്‍ഖാന്‍, സൈതലവി ഹാജി ചെമ്പ്ര ആശംസകളര്‍പ്പിച്ചു. മറുപടി പ്രസംഗം സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സിറാജുദ്ധീന്‍ ഫൈസി സ്വാഗതവും മരക്കാര്‍കുട്ടി ഹാജി നന്ദിയും പറഞ്ഞു.
- അബ്ദു, പാലപ്പുറ -