രാമനാട്ടുകര: ബദരിയ്യ മന്‍സില്‍ നബിദിനാഘോഷ പരിപാടി മൌലിദ്–ദുആ മജ്‌ലിസോടെ സമാപിച്ചു. വാവാട് കുഞ്ഞിക്കോയ മുസല്യാരുടെ നേതൃത്വത്തിലായിരുന്നു പ്രാര്‍ഥന. രാവിലെ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ആധ്യക്ഷ്യം വഹിച്ചു. സമസ്‌ത സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസല്യാര്‍ മുഖ്യ പ്രഭാഷണം നടത്തി. ചെര്‍ള ഫസല്‍ ദാരിമിയുടെ നേതൃത്വത്തില്‍ ബുര്‍ദ മജ്‌ലിസും മദ്രസ വിദ്യാര്‍ഥികളുടെ ദഫ് പ്രോഗ്രാമും നടന്നു.
വൈകിട്ട് നടന്ന ദുആ മജ്‌ലിസില്‍ മൊയ്‌തുട്ടി മുസല്യാര്‍ കാര്യവട്ടം, ഹംസ ഫൈസി അല്‍ഹതമി, യൂസുഫ് ഫൈസി മേല്‍മുറി, സി.എം.സ്വാബിര്‍ ഖാസിമി, ഡോ. ഖാസിമുല്‍ഖാസിമി, ഇ.കെ. അബൂബക്കര്‍ മുസല്യാര്‍, എം. അബൂബക്കര്‍ ദാരിമി ഒളവണ്ണ, മരക്കാര്‍ഹാജി എന്നിവര്‍ സംബന്ധിച്ചു.