പൊന്നാനി : 'അന്‍തനൂറുന്‍ ഫൗഖ നൂറുന്‍' എന്ന പ്രമേയമുയര്‍ത്തി പൊന്നാനിയില്‍ സമസ്‌തയുടെ പോഷക സംഘടനകളുടെ ആഭിമുഖ്യത്തില്‍ മീലാദ് റാലി നടത്തി. സിയാറത്ത് പള്ളിയില്‍ നിന്നാരംഭിച്ച് വലിയ ജുമാമസ്‌ജിദില്‍ സമാപിച്ചു. അബ്ദുല്‍ജലീല്‍ റഹ്‍മാനി ഉദ്‌ഘാടനം ചെയ്‌തു. ടി.എ.റഷീദ് ഫൈസി, ഖാസിംഫൈസി പോത്തനൂര്‍, ഒ.ഒ.സി.അബൂബക്കര്‍ മുസ്‍ലിയാര്, റസാഖ് പുതുപൊന്നാനി കെ.വി.മുജീബ് റഹ്‍മാന്‍, ഹസൈനാര്‍ ഫൈസി, അബ്ദുസ്സലാം ഫൈസി പ്രസംഗിച്ചു. സയ്യിദ് അഹ്‍മദ് ബാഫഖി തങ്ങള്‍ പതാക ഉയര്‍ത്തി. പ്രകീര്‍ത്തന സദസ്സും നടന്നു.
- മുഹമ്മദ് റഫീഖ് -