കുവൈത്ത്‌ ഇസ്‌ലാമിക്‌ സെന്റര്‍ മുഹബ്ബത്തെ റസൂല്‍ 2011 സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും

കുവൈത്ത്‌ സിറ്റി : കുവൈത്ത്‌ ഇസ്‌ലാമിക്‌ സെന്റര്‍ നബിദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എട്ടാമത്‌ മുഹബ്ബത്തെ റസൂല്‍ 2011 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. 'സദാചാരം, സംസ്‌കാരം ; വീണ്ടെടുപ്പിന്റെ നബിദര്‍ശനം' എന്ന കാലിക പ്രസക്‌തമായ പ്രമേയമാണ്‌ സമ്മേളനം ചര്‍ച്ചചെയ്യുന്നത്‌. ആറാം നൂറ്റാണ്ടിലെ മൃഗീയതയും അധാര്‍മ്മികതയും അതിശക്തമായി തിരിച്ചു വരുന്നതിന്റെ വ്യക്തമായ തെളിവുകളാണ്‌ സമകാലിക യുഗത്തില്‍ നാം ദര്‍ശിക്കുന്നത്‌. ഇവിടെയാണ്‌ പ്രവാചകാദ്ധ്യാപനങ്ങള്‍ പ്രസക്തമാവുന്നത്‌.

ഫെബ്രുവരി 17,18 തിയതികളില്‍ അബ്ബാസിയ ദാറുത്തര്‍ബിയ്യ മദ്‌റസ ഓഡിറ്റോറിയത്തിലാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. 17ന്‌ വൈകുന്നേരം 6 മണിക്ക്‌ ഫാമിലികള്‍ക്കായി സംഘടിപ്പിക്കുന്ന 'സന്തുഷ്ട കുടുംബം' സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും, ഫഹാഹീല്‍ ദാറു തഅ്‌ലീമില്‍ ഖുര്‍ആന്‍ മദ്‌റസ സെക്രട്ടറി മുഹമ്മദ്‌ കോടൂര്‍ അദ്ധ്യക്ഷത വഹിക്കും, മഅ്‌ മൂന്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തും. 

18ന്‌ രാവിലെ 9 മണിക്ക്‌ മദ്‌റസ വിദ്യാര്‍ത്ഥികളുടെ 'കുരുന്നു കൂട്ടം' ആരംഭിക്കും. അബ്ബാസിയ ദാറുത്തര്‍ബിയ്യ മദ്‌റസ വൈസ്‌ പ്രസിഡണ്ട്‌ രായിന്‍ കുട്ടി ഹാജിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പരിപാടി കുവൈത്ത്‌ റൈഞ്ച്‌ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട്‌ മന്‍സൂര്‍ ഇര്‍ഫാനി ഉദ്‌ഘാടനം ചെയ്യും, ഉസ്‌മാന്‍ ദാരിമി അടിവാരം മുഖ്യ പ്രഭാഷണം നടത്തും ഉച്ചക്ക്‌ 1 മണിക്ക്‌ ആരംഭിക്കുന്ന പ്രവാചക പ്രകീര്‍ത്തനത്തിന്‌ നാസര്‍ മൗലവി, ഹമീദ്‌ അന്‍വരി, നാസര്‍ അസ്‌ലമി, ഹംസ ദാരിമി, റസാഖ്‌ ദാരിമി തുടങ്ങിയവര്‍ നേതൃത്വം നല്‍കും, 3.30 മുതല്‍ ആരംഭിക്കുന്ന 'കര്‍മ്മ സാക്ഷി' പരിപാടിയില്‍ മുസ്ഥഫ ദാരിമി അദ്ധ്യക്ഷത വഹിക്കും , ഇ.എസ്‌ അബ്ദുറഹിമാന്‍ ഹാജി ഉദ്‌ഘാടനം ചെയ്യും, സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ വിഷയാവതരണം നടത്തും, വൈകുന്നേരം 6 മണിക്ക്‌ സമാപന പൊതു സമ്മേളനം ആരംഭിക്കും, സ്വാഗത സംഘം മുഖ്യ രക്ഷാധികാരി ശംസുദ്ധീന്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം പാണക്കാട്‌ സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും, 'സദാചാരം,സംസ്‌കാരം; വീണ്ടെടുപ്പിന്റെ നബി ദര്‍ശനം' എന്ന പ്രമേയത്തില്‍ മഅ്‌മൂന്‍ ഹുദവി പ്രഭാഷണം നടത്തും. മുഖ്യാതിഥി അഡ്വ: ജാബിര്‍ അല്‍ അന്‍സി അവാര്‍ഡ്‌ ദാനം നിര്‍വഹിക്കും. കുവൈത്തിലെ മത സാമൂഹിക സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും, 

പത്ര സമ്മേളനത്തില്‍ ചെയര്‍മാന്‍ ശംസുദ്ധീന്‍ ഫൈസി, പ്രസിഡണ്ട്‌ സിദ്ധീഖ്‌ ഫൈസി, ജനറല്‍ സെക്രട്ടറി മുഹമ്മദലി പുതുപ്പറമ്പ്‌ ട്രഷറര്‍ ഇ.എസ്‌ അബ്ദുറഹിമാന്‍ ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.
- ഗഫൂര്‍ ഫൈസി, പൊന്മള -