നാട്ടിക ഉസ്താദ്‌ അനുസ്മരണവും ദാറുല്‍ ഹികം വാര്‍ഷികാഘോഷവും നാളെ മുതല്‍

നാട്ടിക ഉസ്താദിന്‍റെ ഒരു പ്രഭാഷണ രംഗം(Video Link)
മേലാറ്റൂര്‍: പ്രമുഖ പണ്ഡിതനും വാഗ്മിയും  എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റും ആയി രുന്ന ഉസ്താദ്‌ നാട്ടിക വി.മൂസ മുസ്‌ലിയാരുടെ ഒ മ്പതാം അനുസ്മരണ സമ്മേളനവും ഉസ്താദ്‌ ആരം ഭിച്ച മതഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപന മായ ചെമ്മാണിയോട് ദാറുല്‍ ഹികം  ഇസ്‌ലാമി ക്സെന്ററിന്‍റെ 15-ാം വാര്‍ഷികാഘോഷവും ശനിയാഴ്ച തുടങ്ങും. ചെമ്മാണിയോട് നാട്ടിക മൂസ മുസ്‌ലിയാര്‍ നഗറിലാണ് ദ്വിദിന സമ്മേളനം നടക്കുക.ശനിയാഴ്ച ഒമ്പതിന് എടയാറ്റൂരില്‍ നട ക്കുന്ന ഉസ്താദിന്‍റെ ഖബര്‍സിയാറത്തിന് ശൈഖു നാഎം.ടി. അബ്ദുള്ള മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് 10ന് നാട്ടിക മൂസ മുസ്‌ലിയാര്‍ നഗറില്‍ സമസ്ത മലപ്പുറം ജില്ലാ ജനറല്‍സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ പതാക ഉയര്‍ത്തും. 10.30ന് മഹല്ല്, മദ്രസ സംഘടനാ സംഗമം ഹാജി കെ. മമ്മദ് ഫൈസി തിരൂര്‍ക്കാട് ഉദ്ഘാടനം ചെ യ്യും. 2.30ന് ദാറുല്‍ഹിക്കം ജനറല്‍ബോഡിയും രാത്രി ഏഴിന് സെമിനാറും  നടക്കും. എട്ടിന് നടക്കു ന്ന കലാനിശ ഒ.എം. കരുവാരകുണ്ട് ഉദ്ഘാടനംചെയ്യും. സമാപന ദിവസമായ ഞായറാഴ്ച വൈകീട്ട് നാലിന് മേലാറ്റൂര്‍ ഹൈസ്‌കൂള്‍ പരിസരത്തുനിന്ന് മേഖലാ നബിദിന റാലി ആരംഭിക്കും. രാത്രി ഏഴിന് സമാപന സമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് ഉദ്ഘാടനം ചെയ്യും. മേലാറ്റൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് പദവി അടക്കം രാഷ്ട്രീയ രംഗത്തും നിറഞ്ഞു നിന്ന വ്യക്തിത്യമായതിനാല്‍ മത-സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വിവിധ സെഷനുകളില്‍ സംബദ്ധിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
-ഉബൈദുല്ല റഹ് മാനി കൊമ്പംകല്ല് -