താമരശ്ശേരി : കാലിക വിഷയങ്ങളില്‍ സംഘടന നടത്തുന്ന ഇടപെടലുകളും വിമര്‍ശനങ്ങളും സദുദ്ദേശപരം മാത്രമാണെന്ന് SKSSF സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ഏതെങ്കിലും പ്രസ്ഥാനങ്ങളോട് സംഘടനക്ക് വിദ്വേഷമോ ശത്രുതയോ ഇല്ല.
SKSSF സംസ്ഥാന ഭാരവാഹികള്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് സ്വാലിഹ് ഫൈസി അധ്യക്ഷത വഹിച്ചു. സുന്നി യുവജന സംഘം സെക്രട്ടറി മുസ്തഫ മുണ്ടുപാറ സമ്മേളനം ഉദ്ഘാടനം ചെയ്തു. മലയമ്മ അബൂബക്കര്‍ ഫൈസി, സംസ്ഥാന സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫെസി സംസാരിച്ചു.
- ഉബൈദുല്ല റഹ്‍മാനി, കൊന്പംകല്ല് -