ചപ്പാരപ്പടവ് (കണ്ണൂര്‍) : ചപ്പാരപ്പടവ് ഇര്‍ഫാനിയ്യ അറബിക് കോളേജിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ഹജ്ജ്പഠന ക്ലാസ് നടത്തി. പ്രിന്‍സിപ്പല്‍ മൌലാന വി.മുഹമ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. സലീം ഫൈസി ഇര്‍ഫാനി അല്‍അസ്ഹരി പഠനക്ലാസ് ഉദ്ഘാടനം ചെയ്തു. പി.കെ.അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു.